അടൂർ: അടൂർ ദേവി സ്കാനിങ് സെന്‍ററിലെ റേഡിയോഗ്രാഫർ അൻജിത് എം.ആർ.ഐ സ്കാനിങ്ങിനെത്തിയ 20 സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അൻജിത് പിടിക്കപ്പെട്ടത്.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ആദ്യം എട്ടുപേരുടെ ദൃശ്യങ്ങൾ കണ്ടെത്തി. ഇയാൾ നേരേത്ത ഇവരുടെതന്നെ തിരുവനന്തപുരം ദേവി സ്കാനിങ് സെന്‍ററിൽ ജോലി ചെയ്തപ്പോൾ 12 സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൂടുതൽ നഗ്നത ദൃശ്യമാകുന്നവ ഒഴിച്ചുള്ളവ ഇയാൾ ഫോണിൽനിന്ന് നീക്കിയിരുന്നു.ഇവ വീണ്ടെടുക്കാനായി മൊബൈൽ ഫോൺ തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയക്കുമെന്ന് അടൂർ ഡിവൈ.എസ്.പി ആർ. ബിനു പറഞ്ഞു.
സെന്‍ററിൽ എത്തുന്നവർ സ്ഥാപനത്തിൽനിന്ന് നൽകുന്ന വസ്ത്രം ധരിച്ചാണ് സ്കാനിങ്ങിന് വിധേയമാകുന്നത്. ഈ മുറിയിലാണ് ഇയാൾ ഫോൺ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. അടൂരിൽ സംശയം തോന്നിയ യുവതി പരിശോധിക്കുന്നതിനിടെ അൻജിത് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.