തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ട് തിരികെ കിട്ടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഹാക്ക് ചെയ്യപ്പെട്ട 'ദി കേരള പൊലീസ്' എന്ന ട്വിറ്റർ ഹാന്റിലാണ് മണിക്കൂറുകൾക്കുള്ളിൽ തിരികെ പിടിച്ചത്. 'ഓക്ക് പാരഡൈസ്' എന്ന ഹാക്കേഴ്സാണ് 3.15 ലക്ഷം ഫോളവേഴ്സുള്ള അക്കൗണ്ട് ഹാക്ക് ചെയ്തത്.
ഹാക്ക് ചെയ്തതിന് പിന്നാലെ കേരള പൊലീസ് പോസ്റ്റ് ചെയ്ത മുഴുവൻ ട്വീറ്റുകളും ഹാക്കർമാർ നീക്കം ചെയ്തിരുന്നു. തുടർന്ന് ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ന്യൂജൻ നിക്ഷേപ മാർഗമായ എൻ.എഫ്.ടി അനുകൂല ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്.
2013 സെപ്തംബര്‍ മുതൽ സജീവമാണ് 'ദി കേരള പൊലീസ്' എന്ന കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.