‘ആശങ്കയുടെ പകൽ, വിശ്രമമില്ലാത്ത തെരച്ചിൽ’

തിരുവനന്തപുരം: അസം സ്വദേശിനിയായ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസ് നടത്തിയത് വിശ്രമമില്ലാത്ത തെരച്ചിൽ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശാധിച്ചും ട്രെയിൻ യാത്രക്കാരെ സമീപിച്ചും പരമാവധി വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം. ചൊവ്വാഴ്ച മുതൽ ആരംഭിച്ച അന്വേഷണത്തിൽ നിർണായകമായ പല വിവരങ്ങളും ലഭിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്തൽ എളുപ്പമായില്ല.

ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ബുധനാഴ്ച അതിരാവിലെ മുതൽ പഴുതടച്ച പരിശോധന നടന്നു. കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ പെൺകുട്ടി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതും ട്രെയിനിൽ ഇരിക്കുന്ന ഫോട്ടോ ലഭിച്ചതും അന്വേഷണത്തിന് വേഗം പകർന്നു. ട്രെയിനിൽ അടുത്ത സീറ്റിലിരുന്ന വിദ്യാർഥിനി മൊബൈലിൽ പകർത്തി നൽകിയ ചിത്രം പിന്നീടുള്ള തെരച്ചിലിന് കൂടുതൽ സഹായകമായി.

കന്യാകുമാരി റെയിൽവേ സ്റ്റേഷൻ, ബീച്ച് ഉൾപ്പെടെ മേഖലകളിൽ ബുധനാഴ്ച രാവിലെ തന്നെ പൊലീസെത്തി അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായില്ല. കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാർ തിരിച്ചറിഞ്ഞെങ്കിലും ഇവർ പറഞ്ഞപ്രകാരം നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താനായില്ല.

കന്യാകുമാരിയിൽ ഇനി അന്വേഷിച്ചിട്ട് ഫലമില്ലെന്ന നിഗമനത്തിലെത്തിയ പൊലീസ് നാഗർകോവിൽ കേന്ദ്രീകരിച്ച് നടത്തിയ ശ്രമങ്ങളിൽ ചില സൂചനകൾ ലഭിച്ചു. നാഗർകോവിൽ സ്റ്റേഷനിലെ സി.സി.ടി.വിയിൽ പെൺകുട്ടിയുടെ ദൃശ്യം ലഭിച്ചതാണ് നിർണായകമായത്. ഇതോടെ അന്വേഷണം വീണ്ടും കന്യാകുമാരി കേന്ദ്രീകരിച്ചായി. തമിഴ്നാട് പൊലീസും വിവിധയിടങ്ങളിൽ തെരച്ചിലിൽ ഏർപ്പെട്ടു.

Tags:    
News Summary - Kerala Police search in Kazhakootam Girl Missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.