കൊച്ചി: അച്ചടക്ക നടപടി നേരിട്ടതിെൻറ പേരിൽ സി.െഎമാരായി തരംതാഴ്ത്തപ്പെട്ട നാല് ഉദ്യോഗസ്ഥരെ ഡിവൈ.എസ്.പി റാങ്കില്‍ തന്നെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിെൻറ (കെ.എ.ടി) ഉത്തരവ്. തരംതാഴ്ത്തിയ നടപടി ചോദ്യംചെയ്ത് ഇവർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് 10 ദിവസത്തേക്ക് പഴയ തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ഉത്തരവുണ്ടായത്. അതേസമയം, ഹരജിക്കാരായ മറ്റ് മൂന്നുപേരുടെ കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെട്ടില്ല.
12 ഡിവൈ.എസ്.പിമാരെയാണ് സി.െഎമാരായി തരംതാഴ്ത്തി കഴിഞ്ഞദിവസം സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ സി.എ.ടിയെ സമീപിച്ച എറണാകുളം റൂറല്‍ ജില്ല ക്രൈം ഡിറ്റാച്ച്മെൻറ് ഡിൈവ.എസ്.പിയായിരുന്ന കെ.എസ്. ഉദയഭാനു, എറണാകുളം റൂറല്‍ ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിൈവ.എസ്.പിയായിരുന്ന വി.ജി. രവീന്ദ്രനാഥ്, വയനാട് നാര്‍കോട്ടിക് സെല്‍ ഡിൈവ.എസ്.പിയായിരുന്ന എം.കെ. മനോജ് കബീര്‍, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിൈവ.എസ്.പിയായിരുന്ന ഇ. സുനില്‍കുമാര്‍ എന്നിവരെയാണ് അതേ റാങ്കില്‍ തന്നെ തൽക്കാലം നിലനിര്‍ത്താന്‍ ഉത്തരവിട്ടത്.
അതേസമയം, മട്ടാഞ്ചേരി ഡിൈവ.എസ്.പിയായിരുന്ന എസ്. വിജയന്‍, മലപ്പുറം ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിൈവ.എസ്.പിയായിരുന്ന എം. ഉല്ലാസ് കുമാര്‍, പാലക്കാട് എസ്.ബി.സി.െഎ.ഡി ഡിൈവ.എസ്.പിയായിരുന്ന എ. വിപിന്‍ദാസ് എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ട്രൈബ്യൂണൽ അനുവദിച്ചില്ല. ഇവര്‍ക്കെതിരെ നിലനിൽക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് വിലയിരുത്തിയാണ് ആവശ്യം നിരസിച്ചത്. തുടർന്ന് സർക്കാറിനോട് വിശദീകരണം തേടിയ ട്രൈബ്യൂണൽ ഹരജികൾ ഫെബ്രുവരി 12ന് വീണ്ടും പരിഗണിക്കാൻ; മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.