തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും സമ്പൂർണ സാക്ഷരതയിലും അഭിനന്ദനീയ നേട്ടങ്ങൾ സ്വന്തമാക്കിയ കേരളം രാജ്യത്തിെൻറ മുൻനിരയിലാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ ഡിജിറ്റൽ പവർഹൗസും രാജ്യത്തിെൻറ െഎ.ടി സംരംഭങ്ങളുടെ ശക്തിസ്രോതസ്സുമാണ് കേരളമെന്നും രാഷ്ട്രപതി പറഞ്ഞു.
ടെക്നോപാർക്കിെൻറ നാലാംഘട്ടമായി ടെക്നോസിറ്റിക്ക് പള്ളിപ്പുറത്ത് ശിലാസ്ഥാപനം നടത്തുകയായിരുന്നു അേദ്ദഹം. രാജ്യത്തിെൻറ സാമ്പത്തികവികാസവും തൊഴിലവസരങ്ങളും ഭാവിയിൽ ഏറെ ആശ്രയിക്കുക ഡിജിറ്റൽ സംരംഭങ്ങളെയാകും. ടെക്നോസിറ്റി കേരളത്തിനു മാത്രമല്ല, രാജ്യത്തിനുതന്നെ അഭിമാനസംരംഭമാണ്. നിരവധി തൊഴിലവസരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. സേവനമേലകളിൽ സ്വന്തമാക്കിയ നേട്ടങ്ങൾക്കൊപ്പം സമൃദ്ധമായ വിവരസമ്പത്തുകൊണ്ടും കേരളം ഇനി അറിയപ്പെടാൻ പോവുകയാണ്. െഎ.ടി രംഗം വളരുന്ന കേരളത്തിന് െഎ.ടി അധിഷ്ഠിത കയറ്റുമതിയിൽ എട്ടാം സ്ഥാനമാണുള്ളത്. നിലവിൽ ഒരുലക്ഷം പേരാണ് ഇൗ രംഗത്ത് തൊഴിലെടുക്കുന്നത്. സംസ്ഥാനത്തിെൻറ െഎ.ടി തൊഴിൽശേഷിയുടെ ഒരു ഭാഗം മാത്രമേ വിനിയോഗിച്ചുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ സംരംഭങ്ങളെ സ്വീകരിക്കുന്നതിലും പിന്തുണ നൽകുന്നതിലും കേരളത്തിലെ ജനങ്ങൾ കാട്ടുന്ന അഭിനന്ദനീയമായ ആതിഥ്യമര്യാദയും സംസ്കാരവും രാജ്യത്തിനുതന്നെ മാതൃകയാണ്. ഇൗ രംഗത്ത് കേരളം കരുത്ത് തെളിയിെച്ചന്നത് ടെക്നോസിറ്റി പോലുള്ള സംരംഭങ്ങൾക്ക് ഉറച്ച ആത്മവിശ്വാസം പകരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ. സമ്പത്ത് എം.പി, സി. ദിവാകരൻ എം.എൽ.എ, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, െഎ.ടി സെക്രട്ടറി എം.ശിവശങ്കർ, ടെക്നോപാർക് സി.ഇ.ഒ ഋഷികേശ് നായർ എന്നിവർ സംബന്ധിച്ചു.
രാഷ്ട്രപതിക്ക് ഹൃദ്യമായ വരവേൽപ്
തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിെനത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംസ്ഥാനം ഹൃദ്യമായ വരവേൽപ് നൽകി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തലസ്ഥാനത്ത് ടെക്നോസിറ്റിക്ക് ശിലയിട്ട രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളയമ്പലം സ്ക്വയറിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. തലസ്ഥാനത്ത് രാഷ്ട്രപതിക്ക് പൗരസ്വീകരണവുമൊരുക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 2.50ന് എത്തിയ പ്രഥമപൗരനെ ടാർമാർക്കിലേക്ക് പോയി ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവർ സ്വീകരിച്ചു. തുടർന്ന് പ്രത്യേക പന്തലിലേക്ക് വന്ന രാഷ്ട്രപതിയെ മന്ത്രിമാരും നേതാക്കളും ഉദ്യോഗസ്ഥരും പൂച്ചെണ്ട് നൽകി ആനയിച്ചു.
രാഷ്ട്രപതിയുടെ രണ്ടാം കേരള സന്ദർശനമാണിത്. അമൃതാനന്ദമയി മഠത്തിലെ ചടങ്ങിന് നേരത്തേ അദ്ദേഹം വന്നിരുന്നെങ്കിലും ഒൗദ്യോഗിക പരിപാടി ഉണ്ടായിരുന്നില്ല. െടക്നോസിറ്റിയിലെ ചടങ്ങിനു ശേഷം രാജ്ഭവനിലെത്തി വിശ്രമിച്ച രാഷ്ട്രപതി വൈകീട്ട് 5.50ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാർച്ച നടത്തി. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ അടക്കം പ്രമുഖർ ഇതിൽ പെങ്കടുത്തു. രാത്രി രാജ്ഭവനിൽ രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കി. ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേകവിമാനത്തില്‍ അദ്ദേഹം കൊച്ചിയിലേക്ക് തിരിക്കും. രാവിലെ 11ന് ഹൈകോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.