തൃശൂർ: രണ്ടുവർഷം കാലാവധി പൂർത്തിയാക്കിയ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം ലഭിച്ചത് 25.8 ശതമാനം പേർക്ക് മാത്രം. 14 ജില്ലകളിൽനിന്നായി 24,700 പേർ ഇടംപിടിച്ച മെയിൻ റാങ്ക് പട്ടികയിൽനിന്ന് നിയമനം നൽകിയത് 6,382 പേർക്കാണ്. ഏതാണ്ട് ഇത്രതന്നെ ഉദ്യോഗാർഥികൾ സപ്ലിമെൻററി റാങ്ക് പട്ടികയിലുമുണ്ട്. കാലാവധി തീരാൻ ഒമ്പതുമാസം ശേഷിേക്ക നിയമനത്തിന് ഗതിവേഗമില്ലെന്ന് ഉദ്യോഗാർഥികളുടെ പരാതിപ്രളയം. നിയമന നിരോധനത്തിന് സമാനമായ സാഹചര്യമാണ് രണ്ടുവർഷം കഴിയുേമ്പാൾ നിലവിലുള്ളത്. 2013 ഡിസംബർ 31നാണ് പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2014ൽ വിവിധ ജില്ലകളിൽ പരീക്ഷയും നടത്തി. 2015 ജൂൺ 26ന് റാങ്ക് ലിസ്റ്റ് നിലവിൽ വെന്നങ്കിലും നിയമനം തുടങ്ങാൻ സമയമെടുത്തു.
മൂന്നുമാസമായി നിയമനം നടക്കാത്ത ജില്ലകൾ വരെയുണ്ട്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം ജില്ലയിലും കോട്ടയത്തും േമയിലാണ് അവസാനമായി നിയമനം നടന്നത്. തിരുവനന്തപുരത്ത് േമയ് 24നാണ് അവസാന നിയമനം നടന്നതെന്നാണ് പി.എസ്.സിതന്നെ വ്യക്തമാക്കുന്നത്. ഇവിടെ 902 പേർക്കുമാത്രമാണ് ഇതുവരെ നിയമനം നൽകിയത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 1940 പേെരയാണ് നിയമിച്ചത്. േമയ് 30 വരെ കോട്ടയത്ത് 326 പേർക്കാണ് നിയമനം നൽകിയത്. കഴിഞ്ഞ റാങ്ക്ലിസ്റ്റിൽനിന്ന് 772 പേരെ നിയമിച്ചിരുന്നു.
മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ രണ്ടുമാസമായി നിശ്ചലാവസ്ഥയാണ്. ആലപ്പുഴയിൽ ജൂൺ 13വരെ 337 പേരെ മാത്രമാണ് നിയമിച്ചത്. 685 പേരെ മുൻ ലിസ്റ്റിൽനിന്ന് നിയമിച്ചിരുന്നു. ജൂൺ 14 വരെ മലപ്പുറത്തുനിന്ന് 523 േപർക്കാണ് ജോലി ലഭിച്ചത്. കഴിഞ്ഞ ലിസ്റ്റിൽനിന്ന് 817 പേരെ നിയമിച്ചിരുന്നു.16 വരെ പത്തനംതിട്ടയിൽ 312 പേരെയും ഇടുക്കിയിൽ 352 പേെരയും മാത്രമാണ് നിയമിച്ചത്. 584 പേരെ ഇടുക്കിയിൽനിന്നും 637 േപരെ പത്തനംതിട്ടയിൽനിന്നും കഴിഞ്ഞ ലിസ്റ്റിൽനിന്ന് നിയമിച്ചിരുന്നു. കൊല്ലത്തും തൃശൂരും അവസാന നിയമനം നടന്നത് ജൂലൈ ഒടുവിലാണ്. കൊല്ലത്ത് ജൂലൈ 25വരെ 492 പേർക്കാണ് നിയമനം നൽകിയത്. കഴിഞ്ഞ പട്ടികയിൽനിന്ന് 1249 പേർക്ക് നിയമനം നൽകിയിരുന്നു. ജൂലൈ 29ന് അവസാന നിയമനം നടന്ന തൃശൂരിൽ 485 പേർക്കാണ് ഇതുവരെ ജോലി ലഭിച്ചത്. കഴിഞ്ഞ ലിസ്റ്റിൽനിന്ന് 1161 പേരെ നിയമിച്ചിരുന്നു.
കഴിഞ്ഞമാസം അഞ്ച് ജില്ലകളിൽ മാത്രമാണ് പേരിന് നിയമനം നടത്തിയത്. എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ആഗസ്റ്റിൽ നിയമനം നടത്തിയത്. ഇതിൽത്തന്നെ കഴിഞ്ഞ 16നുശേഷം ഇതുവരെ നിയമനങ്ങളൊന്നും ഉണ്ടായിട്ടില്ല. വയനാട്ടിലാണ് 16ന് നിയമനം നടത്തിയത്. ഇവിടെ 213 പേർക്കാണ് ഇതുവരെ നിയമനം നൽകിയത്. കഴിഞ്ഞ പട്ടികയിൽനിന്ന് 494 പേരെ നിയമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.