തിരുവനന്തപുരം: കനത്തമഴക്ക് താൽക്കാലിക ശമനം. വടക്കൻ കേരളത്തിലടക്കം ഇന്നുമുത ൽ തെക്ക്-പടിഞ്ഞാറൻ മൺസൂണിെൻറ ശക്തി കുറഞ്ഞുതുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ ണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ ഉളിക്കൽ മണിക്കടവിൽ ജീപ്പ് പുഴയിൽ ഒഴുക്കിൽപെട്ട് കാ ണാതായ കാരിക്കാതടത്തിൽ ലിതീഷിെൻറ (31) മൃതദേഹം കണ്ടെത്തി. ബക്കളം നെല്ലിയോെട്ട വേലിക് കാത്ത് വി. പ്രേമരാജനെ (59) വീടിന് മുന്നിലെ വയലിലെ വെള്ളക്കെട്ടിൽ ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം കുളത്തില്‍ വീണ് ചികിത്സയിലായിരുന്ന വിനോദ്കുമാർ (45) കൂടി മരിച്ചതോടെ കണ്ണൂരിൽ മഴക്കെടുതിയിൽ മരണം മൂന്നായി. ബുധനാഴ്ച വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു.
പകരം കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ അടുത്ത 24 മണിക്കൂർ യെല്ലോ അലർട്ടിലായിരിക്കും. അടുത്ത രണ്ടാഴ്ചവരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിലയിരുത്തൽ. മഴയെ തുടർന്ന്, ഇന്നലെ ആലപ്പുഴ, കോഴിക്കോട്, കാസർകോട് ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. 201 കുടുംബങ്ങളിലായി 706 പേരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതോടെ ഈ സീസണിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം 39 ആയി. 549 കുടുംബങ്ങളിലായി 2204 പേരാണ് ക്യാമ്പുകളിലുള്ളത്. കോട്ടയത്താണ് കൂടുതൽ ക്യാമ്പുകളുള്ളത് -13. ഇവിടെ 100 കുടുംബങ്ങളിലായി 379 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. തിരുവനന്തപുരത്ത് കടൽക്ഷോഭം ശക്തമായ വലിയതുറ, ചിറയിൻകീഴ് ഭാഗങ്ങളിൽ ആറ് ക്യാമ്പുകളിലായി 692 പേരെ മാറ്റിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഈ സീസണിലെ മഴയിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം 109 ആയി. 1660 വീടുകളാണ് ഭാഗികമായി തകർന്നത്. മലപ്പുറത്താണ് കൂടുതൽ വീടുകൾ തകർന്നത്. ബുധനാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. ഈ മാസം 27 വരെ തെക്ക്-പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തെക്ക്-പടിഞ്ഞാറ് അറബിക്കടൽ, മധ്യ-പടിഞ്ഞാറ് അറബിക്കടൽ, മധ്യ-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.