ശമ്പളപരിഷ്​കരണത്തിന്​ തുക ബജറ്റിൽ; സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ച്​ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള​പ​രി​ഷ്​​ക​ര​ണ ബാ​ധ്യ​ത നേ​രി​ടാ​ൻ ബ​ജ​റ്റി​ൽ​ത​ന്നെ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​രും​വ​ർ​ഷ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ങ്ങും. ശ​മ്പ​ളം, പെ​ൻ​ഷ​ൻ എ​ന്നി​വ​യ​ു​ടെ വി​ഹി​ത​ത്തി​ൽ 15,398 കോ​ടി രൂ​പ​യാ​ണ്​ അ​ധി​കം ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. ശ​മ്പ​ള ഇ​ന​ത്തി​ൽ 11,705 കോ​ടി​യും പെ​ൻ​ഷ​ന്​ 3695.53 കോ​ടി​യും. ഡി.​എ, ലീ​വ്​ സ​റ​ണ്ട​ർ കു​ടി​ശ്ശി​ക​ക​ളും ന​ൽ​കാ​നു​ണ്ട്. ഇ​തി​നു​കൂ​ടി​യാ​ണ്​ ബ​ജ​റ്റി​ലെ തു​ക.

സാ​മ്പ​ത്തി​ക​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ 4810 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​യാ​ണ്​ പ​രി​ഷ്​​ക​ര​ണ​ത്തി​ലൂ​ടെ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ക​മീ​ഷ​ൻ 5277 കോ​ടി​യു​ടെ അ​ധി​ക​ബാ​ധ്യ​താ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​​ ന​ൽ​കി​യ​തെ​ങ്കി​ലും ന​ട​പ്പാ​ക്കി​യ​പ്പോ​ൾ 7500കോ​ടി വേ​ണ്ടി​വ​ന്നു. ഇ​ക്കൊ​ല്ലം ശ​മ്പ​ള ഇ​ന​ത്തി​ൽ 28,026.05 കോ​ടി​യാ​ണ്​ ആ​വ​ശ്യം.​

അ​ത്​ അ​ടു​ത്ത​വ​ർ​ഷം​ 39,731.46 കോ​ടി​യാ​യി ഉ​യ​ർ​ത്തി. പെ​ൻ​ഷ​ന്​ 19,412.45 കോ​ടി​യി​ൽ​നി​ന്ന്​ 23,105.98 കോ​ടി​യും. സാ​മ്പ​ത്തി​ക​സ്ഥി​തി കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ക​മീ​ഷ​െൻറ ശി​പാ​ർ​ശ. സ​ർ​വി​സ്​ വെ​യി​റ്റേ​ജ്, ​സി​റ്റി കോ​മ്പ​ൻ​സേ​റ്റ​റി അ​ല​വ​ൻ​സ്​ എ​ന്നി​വ നി​ർ​ത്തി. ക​ഴി​ഞ്ഞ ക​മീ​ഷ​ൻ 80 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ ല​യി​പ്പി​ച്ചി​രു​ന്നു.

ഇ​ക്കു​റി 28 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ല​യി​പ്പി​ക്കു​ന്ന​ത്. 2020ന്​ ​ശേ​ഷം ന​ൽ​കാ​നു​ള്ള ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചി​ട്ടു​മി​ല്ല. അ​ത്​ ന​ൽ​ക​ണോ എ​ന്ന​തി​ൽ തീ​രു​മാ​നം സ​ർ​ക്കാ​റി​ന്​ വി​ട്ടു. 10ാം ശ​മ്പ​ള ക​മീ​ഷ​ൻ 10​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ പ​രി​ഷ്​​ക​ര​ണം ശി​പാ​ർ​ശ ചെ​യ്​​ത​ത്. സ​ർ​ക്കാ​ർ അ​ത്​ അം​ഗീ​ക​രി​ച്ചി​ല്ല. പു​തി​യ ക​മീ​ഷ​ൻ 2026ൽ ​കേ​ന്ദ്ര ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ ശേ​ഷ​മേ ക​മീ​ഷ​നെ നി​യോ​ഗി​ക്കാ​വൂ​വെ​ന്ന്​​ ശി​പാ​ർ​ശ ചെ​യ്​​തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ക​മീ​ഷ​ൻ ന​ൽ​കി​യ നി​യ​ന്ത്ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പാ​യ​തി​നാ​ൽ ന​ട​പ്പാ​യി​ല്ല. പു​തി​യ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ത്​ ന​ൽ​കു​മെ​ന്നാ​ണ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഭീ​ഷ​ണി​യി​ല്ലാ​തെ പു​തി​യ സ​ർ​ക്കാ​റി​ന്​ ഇ​ത്​ പ​രി​ശോ​ധി​ക്കാ​നാ​കും. 

Tags:    
News Summary - Kerala Revised Pay Scale as per 11th Pay Revision Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.