കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി. മാണി.സി കാപ്പന്‍റെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ഇടത് സർക്കാറിന് തുടർ ഭരണം ലഭിച്ചതിലും അതിൽ കേരള കോൺഗ്രസിന് പങ്കുചേരാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു. കേരളം ചരിത്രം തിരുത്തിയെഴുതുവാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം അംഗീകരിക്കുന്നു. പക്ഷേ ഈ ജയത്തിന് പിന്നിൽ വോട്ട് കച്ചവടവമുണ്ട്. ബി.ജെ.പിയുമായി കാപ്പൻ വോട്ട് കച്ചവടം നടത്തിയെന്ന് ജോസ്.കെ.മാണി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.