ന്യൂഡല്‍ഹി: കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന ആവശ്യവുമായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും കേരളം സുപ്രീംകോടതിയില്‍ നല്‍കിയില്‍ ഹരജിയില്‍ ആവശ്യപ്പെട്ടു. പാതയോരത്തെ ബാറുകള്‍ക്കും ഈ വിധി ബാധകമാണോയെന്ന് പരിശോധിക്കണം. ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിന് കൂടുതല്‍ സമയം തേടി ബെവ്കോയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പാതയോരത്തുള്ള 150 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍, 25 എണ്ണമേ ഇതുവരെ മാറ്റാനായിട്ടുള്ളു. ബാക്കി 155ഉം ജനകീയ പ്രതിഷേധങ്ങള്‍ കാരണം പാതയോരത്തുതന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്കോ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
പാതയോരത്തുള്ള ബാറുകളും കള്ളുഷാപ്പുകളും പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി പഠിച്ചശേഷം നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സര്‍ക്കാരിന് കൊടുത്തിരിക്കുന്ന ഉപദേശം. എന്നാല്‍ ഈ നിര്‍ദേശം ബാറുടമകള്‍ തള്ളിയിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.