തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര നി​കു​തി വ​രു​മാ​നം വീ​തം​വെ​ക്കു​ന്ന​തി​ലെ അ​സ​മ​ത്വ​വും സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന അ​നി​വാ​ര്യ​ത​ക​ളും നി​ര​ന്ത​രം പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി​യും ധ​ന​ക​മീ​ഷ​ന്​ മു​ന്നി​ൽ അ​ക്ക​മി​ട്ട്​ കേ​ര​ളം. 16 ാം ധ​ന​ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു​ ദി​വ​സ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചെ​യ​ർ​മാ​ൻ ഡോ. ​അ​ര​വി​ന്ദ്‌ പ​ന​ഗാ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മീ​ഷ​ന്​ മു​ന്നി​ൽ​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലാ​ണ്​ ആ​വ​ശ്യ​ങ്ങ​ൾ നി​ര​ത്തി​യ​ത്. ഒ​പ്പം വി​ശ​ദ നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചു.

വി​ഭ​ജി​ക്കാ​വു​ന്ന കേ​ന്ദ്ര നി​കു​തി​യു​ടെ (ഡി​വി​സി​ബി​ൾ പൂ​ൾ) 50 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെ​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന്. 15ാം ക​മീ​ഷ​ൻ ശി​പാ​ർ​ശ 41 ശ​ത​മാ​ന​മാ​യി​രു​ന്നു. നി​കു​തി​ക്കു പ​ക​ര​മാ​യി കേ​ന്ദ്രം വ​ലി​യ തോ​തി​ൽ സെ​സും സ​ർ​ചാ​ർ​ജും സ​മാ​ഹ​രി​ക്കു​ക​യാ​ണ്. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര വി​ഹി​തം 75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്‌ 60 ശ​ത​മാ​ന​ത്തി​ലേ​ക്ക്‌ ചു​രു​ക്കി. ജി.​എ​സ്‌.​ടി​യി​ലൂ​ടെ സം​സ്ഥാ​ന​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന നി​കു​തി​യു​ടെ പ​കു​തി കേ​ന്ദ്ര​ത്തി​ന്‌ അ​വ​കാ​ശ​പ്പെ​ട്ട​താ​ക്കി. ഇ​തെ​ല്ലാം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ വ​ലി​യ വ​രു​മാ​ന ന​ഷ്ടം വ​രു​ത്തു​ക​യാ​ണ്. 

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​​മ്പോ​ൾ

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം വ​ലി​യ തോ​തി​ലാ​ണ്‌ കേ​ര​ള​ത്തെ ബാ​ധി​ക്കു​ന്ന​ത്‌. ഇ​തു​മൂ​ലം അ​ടി​യ​ന്ത​ര ദു​രി​ത പ്ര​തി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വ്‌ കു​തി​ച്ചു​യ​രു​ക​യാ​ണ്. സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര വി​ഹി​തം 100 ശ​ത​മാ​നം ഉ​യ​ർ​ത്ത​ണം. സം​സ്ഥാ​നം നേ​രി​ടു​ന്ന തീ​ര ശോ​ഷ​ണം, മ​ണ്ണി​ടി​ച്ചി​ൽ, അ​തി​തീ​വ്ര മ​ഴ ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച്‌ സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ പ്ര​ത്യേ​ക ഗ്രാ​ന്റാ​യി 13,922 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണം. 586 കി​ലോ​മീ​റ്റ​ർ വ​രു​ന്ന തീ​ര​ദേ​ശ​ത്തെ 360 കി​ലോ​മീ​റ്റ​റും തീ​ര​ശോ​ഷ​ണ ഭീ​ഷ​ണി നേ​രി​ടു​ന്നു. ക​ട​ൽ നി​ര​പ്പ്‌ ഉ​യ​രു​ന്ന​ത്‌ മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്‌. ഇ​തെ​ല്ലാം സം​സ്ഥാ​ന​ത്തി​ന്റെ റ​വ​ന്യൂ​ച്ചെ​ല​വ്‌ ഉ​യ​ർ​ത്തു​ന്നു. 2011ലെ ​ജ​ന​സം​ഖ്യ മാ​ന​ദ​ണ്ഡ​മാ​ക്കി​യ ക​ഴി​ഞ്ഞ ധ​ന ക​മീ​ഷ​ൻ സ​മീ​പ​നം കേ​ര​ള​ത്തി​ന്‌ വ​ലി​യ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ദേ​ശീ​യ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ പ​ദ്ധ​തി ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന്‌ കേ​ര​ള​ത്തെ ശി​ക്ഷി​ക്കു​ക​യാ​ണ്‌. ആ​ർ​ട്ടി​ക്കി​ൾ 275 പ്ര​കാ​രം ഗ്രാ​ന്റു​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ൾ വ​ലി​യ തോ​തി​ൽ റ​വ​ന്യൂ ന​ഷ്ട​മു​ണ്ടാ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ അ​ത്‌ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‌ മ​തി​യാ​യ റ​വ​ന്യൂ ക​മ്മി ഗ്രാ​ന്റ്‌ അ​നു​വ​ദി​ക്ക​ണം.

നി​കു​തി​യി​ത​ര വ​രു​മാ​നം

പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളു​ടെ ലാ​ഭ വി​ഹി​തം, സ്‌​പെ​ക്‌​ട്രം വി​ൽ​പ​ന, റി​സ​ർ​വ്‌ ബാ​ങ്കി​ന്റെ ലാ​ഭ​വി​ഹി​തം, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കേ​ന്ദ്ര​ത്തി​ന്‌ ല​ഭി​ക്കു​ന്ന നി​കു​തി​യി​ത​ര വ​രു​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി വി​ഭ​ജി​ക്കേ​ണ്ട ധ​ന വി​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. കേ​ന്ദ്ര വ​രു​മാ​ന​ത്തി​ന്റെ നി​ശ്ചി​ത​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി നീ​ക്കി​വെ​ക്ക​ണം. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക്‌ സം​ര​ക്ഷ​ണ​മു​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും പ​ണം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്‌ സം​സ്ഥാ​നം. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച്‌ മേ​ഖ​ല​ക​ൾ തി​രി​ച്ചും സം​സ്ഥാ​ന​ത്തി​ന്റെ സ​വി​ശേ​ഷ​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും പ്ര​ത്യേ​ക ഉ​പാ​ധി​ര​ഹി​ത ഗ്രാ​ന്റു​ക​ൾ ല​ഭ്യ​മാ​ക്ക​ണം. 

പിന്തുണച്ച്​ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ങ്ങ​ള്‍ക്കു​ള്ള നി​കു​തി വി​ഹി​തം 41ല്‍നി​ന്ന്​ 50 ശ​ത​മാ​ന​മാക്കണ​മെ​ന്ന്​ ധ​ന​ക​മീ​ഷ​ന്​ മു​ന്നി​ൽ പ്ര​തി​പ​ക്ഷം. ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ര​വി​ന്ദ്‌ പ​ന​ഗാ​രി​യ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നാ​ണ്​ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നു വേ​ണ്ടി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഠി​നാ​ധ്വാ​നം കൊ​ണ്ട് ആ​ളോ​ഹ​രി വ​രു​മാ​നം വ​ര്‍ധി​പ്പി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. അ​ത് ഇ​പ്പോ​ള്‍ ദോ​ഷ​മാ​യി മാ​റി. ആ​ളോ​ഹ​രി വ​രു​മാ​നം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ കു​റ​വ് നി​കു​തി വ​രു​മാ​ന​മേ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ളോ​ഹ​രി വ​രു​മാ​ന​ത്തി​ന് ന​ല്‍കി​യ വെ​യി​റ്റേ​ജ് 45 ശ​ത​മാ​ന​മെ​ന്ന​ത് 25 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ള്‍ക്കു​ള്ള ഡി​വി​സീ​വ് പൂ​ളി​ല്‍ സെ​സും സ​ര്‍ചാ​ര്‍ജും ഉ​ള്‍പ്പെ​ടു​ത്ത​ണ​ം. 

പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ങ്ങ​ൾ

  • 2011ലെ ​സെ​ന്‍സ​സ് പ്ര​കാ​ര​മു​ള്ള ജ​ന​സം​ഖ്യ​ക്ക്​ ന​ല്‍കി​യി​രി​ക്കു​ന്ന വെ​യി​റ്റേ​ജ് 15 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന്​ 10 ശ​ത​മാ​ന​മാ​ക്കി കു​റ​ക്ക​ണം.
  • കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ദു​ര​ന്തം നേ​രി​ടു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി ഇ​ന്‍ഡ​ക്‌​സ് ഉ​ണ്ടാ​ക്ക​ണം.
  • മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷ​വും കാ​ര്‍ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ര​ള​ത്തി​ന്​ പ്ര​​ത്യേ​ക പ​രി​ഗ​ണ​ന വേ​ണം.
  • വി​കേ​ന്ദ്രീ​കൃ​ത നി​കു​തി സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കാ​നും, സ​മ്പ​ത്തി​ന്റെ നീ​തി​പൂ​ര്‍വ​ക​മാ​യ വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ‘ഡീ ​സെ​ന്‍ട്ര​ലൈ​സ്ഡ് ഡെ​വ​ലൂ​ഷ​ന്‍ ഇ​ന്‍ഡ​ക്സ്‘ എ​ന്ന പു​തി​യ നി​കു​തി മാ​ന​ദ​ണ്ഡ​മു​ണ്ടാ​ക​ണം.
  • ക​ഴി​ഞ്ഞ ക​മീ​ഷ​ന്‍ അ​നു​വ​ദി​ച്ച 55,000 കോ​ടി രൂ​പ​യു​ടെ റ​വ​ന്യൂ ഡെ​ഫി​സി​റ്റ് ഗ്രാ​ന്‍റ്​ തു​ട​ര​ണം.
  • ഗ​വേ​ഷ​ണ​ത്തി​നും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്കും കൂ​ടു​ത​ല്‍ പ​ണം ന​ല്‍ക​ണം.
Tags:    
News Summary - Kerala seeks higher tax share, more allocation for disaster management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.