ഒഴിവുള്ള എൻ.ആർ.ഐ സീറ്റുകളിൽ മറ്റു സംസ്​ഥാനങ്ങളിലെ വിദ്യാർഥികളെ പരിഗണിക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ സീറ്റുകൾ ഒഴിച്ചിടരുതെന്ന്​ സുപ്രീംകോടതി. വിദ്യാർഥിക​ളെ ലഭിക്കാതെ വരു​േമ്പാൾ സീറ്റുകൾ മറ്റു വിഭാഗങ്ങളിലേക്ക്​ മാറ്റുകയോ ഒഴിച്ചിടുകയോ ചെയ്യരുതെന്ന്​ കോടതി നിർദേശിച്ചു.

ഇത്തരം സാഹചര്യത്തിൽ മറ്റു സംസ്​ഥാനങ്ങളി​ൽനിന്നുള്ള എൻ.ആർ.ഐ വിദ്യാർഥികൾക്ക്​ പ്രവേശനം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു.

ഒരുവർഷത്തേക്കാണ്​ സ​ുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്​. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 15 ശതമാനം സീറ്റുകളാണ്​ എൻ.ആർ.ഐ ക്വോട്ടയിലുള്ളത്​.

Tags:    
News Summary - Kerala Self Finance medical colleges nri seats should not vacant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.