കൊച്ചി: കേരള സർവകലാശാല സെനറ്റിലെ വിദ്യാർഥി മണ്ഡലത്തിലേക്ക് സർവകലാശാല നൽകിയ പട്ടിക അവഗണിച്ച് ചാൻസലർ നടത്തിയ നാമനിർദേശങ്ങൾ സ്റ്റേ ചെയ്ത ഉത്തരവ് ഹൈകോടതി വീണ്ടും നീട്ടി.
ചാൻസലറുടെ പട്ടികയിലുൾപ്പെട്ട എ.ബി.വി.പി പ്രവർത്തകരായ അഭിഷേക് ഡി. നായർ (ഹ്യൂമാനിറ്റീസ്), എസ്.എൽ. ധ്രുവിന് (സയൻസ്), മാളവിക ഉദയന്‍ (ഫൈൻ ആർട്സ്), സുധി സുധന് (സ്പോർട്സ്) എന്നിവരെ നാമനിര്‍ദേശം ചെയ്ത് പുറപ്പെടുവിച്ച ഉത്തരവിലെ തുടർനടപടികളിലെ സ്റ്റേയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജനുവരി 30 വരെ നീട്ടിയത്. ഹരജി വീണ്ടും 30ന് പരിഗണിക്കാൻ മാറ്റിയതിനെത്തുടർന്നാണ് സ്റ്റേയും അന്നേവരെ നീട്ടിയത്.
തങ്ങളെക്കാൾ യോഗ്യത കുറഞ്ഞവരെയാണ് ചാൻസലർ നാമനിർദേശം ചെയ്തതെന്നും ഈ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർവകലാശാല നൽകിയ പട്ടികയിൽ ഉൾപ്പെട്ട അരുണിമ അശോക്, ടി.എസ്. കാവ്യ, നന്ദകിഷോർ, പി.എസ്. അവന്ത് സെൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.