തിരുവനന്തപുരം: പ്രളയദുരന്തത്തിൽ പെട്ട കേരളം അതിജീവനത്തിെൻറ പാതയിലാണ്. വിവധയിടങ്ങളിൽ നിന്ന് ഒറ്റപ്പെട്ടവരെ മുഴുവൻ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. വെള്ളമിറങ്ങിയ ശേഷം വീടുകൾ വൃത്തിയാക്കുന്ന ജോലികളാണ് ഇനിയുള്ളത്. പല വീടുകളിലും ആൾെപാക്കത്തിൽ ചെളിയടിഞ്ഞു കിടക്കുകയാണ്. അവയെല്ലാം വൃത്തിയാക്കി എടുക്കാൻ മാസങ്ങളെടുക്കുമെന്നാണ് വീട്ടുകാർ പറയുന്നത്.
വീട്ടുസമാനാങ്ങളെല്ലാം പ്രളയത്തിൽ നശിച്ചു. എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ. വീട് വൃത്തിയാക്കി എടുത്താൽ മാത്രമേ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കൂ. അതിനുവേണ്ട നടപടികളിലാണ് ജനങ്ങൾ. പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വീടുകൾ വൃത്തിയാക്കുന്നത്. എന്നാൽ വീടുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ എവിടെ കൊണ്ടുപോയി തള്ളുമെന്നതും പ്രശ്നമാണ്. പലയിടങ്ങളിലും കോർപ്പറേഷെൻറ മാലിന്യം തള്ളുന്ന സ്ഥലത്തേക്ക് ഇവ മാറ്റുകയാണ് ചെയ്യുന്നത്. വിവിധ സ്ഥലങ്ങളില വളർത്തു മൃഗങ്ങൾ ചത്തുകിടക്കുന്നുണ്ട്. അവയുടെ സംസ്കാരം പൂർത്തിയാക്കണം. വരാൻ പോകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയും കൈകൊള്ളേണ്ടതുണ്ട്.
വെള്ളത്തിലും ചെളിയിലും ഇറങ്ങി പണി എടുക്കുേമ്പാൾ എലിപ്പനി പോലുള്ള രോഗങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി കഴിഞ്ഞു. ശുചീകരണ പ്രവർത്തികൾ നടത്തുന്നവർ കൈയുറകളളും കാലുറകളും ധരിക്കണം. മൃഗങ്ങളുടെയോ മനുഷ്യരുടെയോ മൃതദേഹങ്ങൾ കണ്ടാൽ കൈകൊണ്ട് തൊടാൻ പാടില്ല. അധികൃതരെ വിവരമറിയിക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ വകുപ്പ് നൽകുന്നു. ഇവയെല്ലാം കൃത്യമായി പാലിച്ച് ഇൗ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.