തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ സമഗ്ര പാക്കേജ് പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് െഎസക് വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. നവകേരള നിർമാണത്തിന് ഉൗന്നൽ നൽകുന്ന ബജറ്റിൽ ജി.എസ്.ടി കൗൺസിൽ അനുവദിച്ച 2000 കോടിയുടെ പ്രളയ സെസ് ഏതൊക്കെ ഉൽപന്നങ്ങൾക്ക് ബാധകമാകുമെന്ന പ്രഖ്യാപനമുണ്ടാകും.
തോമസ് െഎസക്കിെൻറ 10ാം ബജറ്റാണിത്. നിത്യോപയോഗ സാധനങ്ങളെ സെസിൽനിന്ന് ഒഴിവാക്കിയേക്കും. ഉൽപന്ന വിലയിലാകും ഒരു ശതമാനം സെസ്, നികുതിയിലായിരിക്കില്ല. ജി.എസ്.ടി വന്ന ശേഷം ആദ്യമായാണ് നികുതി നിർണയത്തിൽ സംസ്ഥാനത്തിന് എന്തെങ്കിലും അവകാശം കിട്ടുന്നത്. നവോത്ഥാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും ഉണ്ടാകും.
ധനപ്രതിസന്ധിയുടെ സാഹചര്യത്തിലും ചെലവ് വെട്ടിക്കുറക്കില്ല. പ്രളയം സംസ്ഥാനത്തിെൻറ വളർച്ചയെ ബാധിച്ചതായി തോമസ് െഎസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 15,000 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. മാന്ദ്യകാല്യത്തേതു പോലെ ചെലവ് വർധിപ്പിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.