സുരക്ഷക്ക് നോ കോംപ്രമൈസ്; കാവലുണ്ട് 6000 പേരടങ്ങുന്ന വിദ്യാർഥി സേന

തിരുവനന്തപുരം: കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർഥി സേന. എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി, ജെ.ആർ.സി, സ്കൗട്ട് & ഗൈഡ്, സോഷ്യൽ സർവീസ് സ്കീം എന്നിവയിൽ നിന്നുള്ള 1200 പേരടങ്ങുന്ന ടീമാണ് ഓരോ ദിവസവും കലോത്സവ വേദികളിൽ എത്തുന്നത്.

ക്രമ സമാധാനം, വേദികളുടെ ചുമതല, കലവറയിലേ സേവനം, ഗ്രീൻ പ്രോട്ടോകോൾ, ട്രാൻസ്‌പോർടേഷൻ,പബ്ലി സിറ്റി,ട്രോഫികളുടെ സജ്ജീകരണം, തുടങ്ങി എല്ലാ മേഖലയിലും വിദ്യാർഥി സേനയുടെ സേവനം ഉണ്ടാകും. എല്ലാ വേദികളിലും വിദ്യാർഥികൾക്ക് വേണ്ടി നിർദേശങ്ങളും സഹായങ്ങളും നൽകാൻ അധ്യാപകരും ഡ്യൂട്ടിയിൽ ഉണ്ടാകും. ഓരോ വേദിയും അതാത് സന്നദ്ധ സംഘടനകളുടെ ജില്ലാ കോർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും. എസ്. എം.വി സ്കൂൾ കേന്ദ്രീകരിച്ചു വാർ റൂമും തുറന്നിട്ടുണ്ട്.

തെരഞ്ഞെടുത്ത വോളന്റിയർമാർക്കുള്ള പരിശീലനം എസ്.എം.വി സ്കൂളിൽ വച്ചു നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉൽഘാടനം നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ക്രമ സമാധാന കമ്മിറ്റി ചെയർമാൻ പാളയം രാജൻ, വൈസ് ചെയർമാൻ കൃഷ്ണകുമാർ, പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രധിനിധി ഡോ. പ്രദീപ്‌ സി. എസ്, ലോ ആൻഡ് ഓർഡർ കമ്മിറ്റി കൺവീനർ സുനിൽകുമാർ ആർ എസ്, ജോയിന്റ് കൺവീനർ സബീർ ആർ ആർ. വോളന്റീയർ കോർഡിനേറ്റർ അൻവർ കെ.എന്നിവർ പങ്കെടുത്തു.

കലോത്സവ വിഡിയോകൾ കാണാം

Tags:    
News Summary - kerala state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.