നയനയും അമ്മ പ്രീതിയും

നയനക്ക്​ ജീവിതശബ്ദം ചേർത്തുപിടിക്കാൻ അമ്മ മാത്രം

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി വേദിയിൽ ‘നയന’ മനോഹരമായി തന്നെ അവൾ ശബ്ദമനുകരിച്ചു സദസ്സ് കീഴടക്കി.

വ്യത്യസ്തമായ ശബ്ദങ്ങൾ അനുകരിച്ച് കൈയടി വാങ്ങി നയന മണികണ്ഠൻ വേദി വിട്ട് ഇറങ്ങിയപ്പോൾ സന്തോഷ കണ്ണീരുമായി അമ്മ പ്രീതി അവളുടെ അരികിലേക്ക് ഓടിയെത്തി. മകളെ അഭിമാനത്തോടെ അവർ ചേർത്തുപിടിച്ചു. ഈ പ്രകടനം ഞാൻ എന്റെ അമ്മക്ക് കാഴ്ചവെക്കുന്നെന്ന് അവൾ പറഞ്ഞു.

നാല് വർഷം മുമ്പാണ് നയനയുടെ അച്ഛൻ മരിച്ചത്. തൃശൂർ അനന്തപുരത്തെ നാല് സെന്റ് സ്ഥലത്ത് അമ്മയോടൊപ്പം ഷീറ്റിട്ട ഒരു ​അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീടെന്നത് അവളുടെ സ്വപ്നമാണ്. വലുതാവുമ്പോൾ വെറ്ററിനറി ഡോക്ടറാവാനാണ് ആഗ്രഹം.

തൃശൂർ ജില്ല ക​ലോത്സവത്തിലെ പ്രകടനം കണ്ട് ​മറ്റൊരു വിദ്യാർഥിയെ പരിശീലിപ്പിക്കാനെത്തിയ കൊടുങ്ങല്ലൂ​ർ സ്വദേശി ഷെഫീഖാണ് നയനക്ക് സംസ്ഥാന കലോത്സവത്തിൽ പരിശീലനം നൽകിയത്. തൃശൂർ നന്തിക്കര ജി.വി.എച്ച്.എസ്.എസിലെ പ്ലസ്‍വൺ വിദ്യാർഥിനിയാണ്.

Tags:    
News Summary - Kerala state school Kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.