തിരുവനന്തപുരം: ലോക്ഡൗൺ പിൻവലിക്കുേമ്പാൾ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക ്കാൻ എം.കെ. മുനീർ അധ്യക്ഷനായി യു.ഡി.എഫ് നിയോഗിച്ച സമിതി പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നിത്തലക്കു റിപ്പോർട്ട് നൽകി. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയു ം എണ്ണം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകളെ നാലായി തരംതിരിച്ച് ലോക്ഡൗൺ പിൻവലിച ്ചശേഷവും ഏറ്റക്കുറച്ചിലുകളോടെ നിയന്ത്രണം നടപ്പാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.
റിപ്പോർട്ട് പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കൈമാറിയതായി ചെന്നിത്തല അറിയിച്ചു. ലോക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം ഉറപ്പാക്കിയും നിയന്ത്രണങ്ങൾ കർശനമായി പാലിച്ചും മാത്രം അത്യാവശ്യ സർവിസുകൾ ക്രമീകരിക്കുക, വാഹനഗതാഗതം ക്രമീകരിക്കുക, വിദേശത്തുനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ നാട്ടിൽ എത്തിച്ചശേഷം സമ്പർക്ക വിലക്കിലാക്കുക,
റാപിഡ് ടെസ്റ്റ് പരമാവധി വർധിപ്പിക്കുക, പകർച്ചവ്യാധി തടയാൻ നടപടിയെടുക്കുക, സംസ്ഥാനത്തിെൻറ വായ്പപരിധി മൂന്നിൽനിന്ന് അഞ്ചു ശതമാനമാക്കുക, കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുക, കോവിഡ് ഗവേഷണങ്ങൾക്ക് പ്രത്യേക ഫണ്ട് നീക്കിവെക്കുക, സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആഴ്ചതോറും വിഡിയോ കോൺഫറൻസ് നടത്തുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.
മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗങ്ങളായ സി.പി. ജോണ്‍, ജി. വിജയരാഘവന്, ഐ.എം.എ മുന്‍ പ്രസിഡൻറ് ഡോ. മാര്‍ത്താണ്ഡ പിള്ള, ഐ.എം.എ കേരള ഘടകം മുന്‍ പ്രസിഡൻറ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, േഗ്ലാബല്‍ പബ്ലിക് ഹെല്‍ത്ത് വിദഗ്ധന്‍ ഡോ. എസ്.എസ്. ലാല്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.