ആരോഗ്യ സര്‍വകലാശാല പരീക്ഷ 21 മുതല്‍; ആൻറിജൻ പരിശോധന നിർബന്ധം

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ മുഴുവൻ പരീക്ഷകളും ഇൗ മാസം 21ന്​ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോർജി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജൂണ്‍ 21 മുതൽ ആരംഭിക്കുന്ന 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച​ു. മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സര്‍വകലാശാലക്ക്​ നിര്‍ദേശം നല്‍കി.


എല്ലാ വിദ്യാർഥികളും ആൻറിജന്‍ പരിശോധന നടത്തണം. നെഗറ്റിവായവ​െര​ പ്രധാന ഹാളില​ും പോസിറ്റിവായവരെ മറ്റൊരു ഹാളിലുമിരുത്തും. ആൻറിജന്‍ പരിശോധന നെഗറ്റിവാണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകൂടി നടത്തണം. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക്​ ആൻറിജന്‍ പരിശോധന മതി. ഹോസ്​റ്റലില്‍ വരേണ്ട വിദ്യാർഥികള്‍ കഴിവതും നേരത്തേ കോവിഡ് പരിശോധന നടത്തി ഹോസ്​റ്റലിലെത്തണം.

ഹോസ്​റ്റലിലെ വിദ്യാർഥികളും വീട്ടില്‍നിന്ന്​ വരുന്നവരും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കില്ല. പോസിറ്റിവായ വിദ്യാർഥികളെ തിയറി പരീക്ഷയെഴുതാന്‍ അനുവദിക്കുമെങ്കിലും പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടൻ അനുവദിക്കുന്നതല്ല. പോസിറ്റിവായ വിദ്യാർഥികള്‍ 17 ദിവസം കഴിഞ്ഞതിനുശേഷം പ്രിന്‍സിപ്പല്‍മാരെ വിവരമറിയിക്കണം. ഈ വിദ്യാർഥികള്‍ക്ക് പ്രത്യേകമായി പ്രാക്ടിക്കല്‍ പരീക്ഷ നടത്തും.


കണ്ടെയ്​ന്‍മെൻറ്​ സോണിലുള്ള കോളജുകൾ വിവരം അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം. ഇവിടെ പരീക്ഷക്ക്​ പ്രത്യേക അനുമതി നല്‍കും. കണ്ടെയ്​ന്‍മെൻറ്​ സോണിലുള്ള വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പോകാനും അനുമതി നല്‍കും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ വാഹനസൗകര്യം കോളജ് ഒരുക്കണം.

വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, പ്രോ. വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പരീക്ഷ കൺട്രോളർ ഡോ. അനില്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. മനോജ് കുമാര്‍, വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ ഡോ. ഇക്ബാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.