കോടതികയറിയത് യൂനിവേഴ്സിറ്റി ചരിത്രത്തിലെ ആദ്യ ഒ.എം.ആര്‍ പരീക്ഷ


തിരുവനന്തപുരം: കോടതികയറിയത് കേരള സര്‍വകലാശാല ചരിത്രത്തിലെ ആദ്യ ഒ.എം.ആര്‍ പരീക്ഷ. 2005 ജൂലൈയിലാണ് സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തിന് പരീക്ഷ നടന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റായിരുന്നു അന്നുണ്ടായിരുന്നത്. 95 മാര്‍ക്കിന്‍െറ ഒ.എം.ആര്‍ ചോദ്യങ്ങളും കൈയക്ഷരപരീക്ഷക്കുള്ള അഞ്ച് മാര്‍ക്കും ഉള്‍പ്പെടെ 100 മാര്‍ക്കിനായിരുന്നു പരീക്ഷ. 378 ഒഴിവുകളാണ് അന്നുണ്ടായിരുന്നത്. ഇത് 400 ആയി നിജപ്പെടുത്തുകയും ഇതിന്‍െറ അഞ്ച് മടങ്ങ് എന്ന ക്രമത്തില്‍ തീരുമാനിക്കുകയും 2000പേരെ അഭിമുഖത്തിന് വിളിക്കുകയും ചെയ്തു. 37,939പേരാണ് പരീക്ഷയെഴുതിയത്. 27 ലക്ഷം രൂപ പരീക്ഷയിനത്തില്‍ ചെലവായെന്നാണ് സര്‍വകലാശാലയുടെ കണക്ക്.

ഹൈദരാബാദിലെ പ്രസിന്‍െറ സാങ്കേതികസഹായത്തോടെയായിരുന്നു ഒ.എം.ആര്‍ പരീക്ഷ. പരീക്ഷവിജ്ഞാപനമിറക്കിയതും പ്രസിനെ തെരഞ്ഞെടുത്തതുമെല്ലാം യു.ഡി.എഫ് നിയോഗിച്ച നോമിനേറ്റഡ് സിന്‍ഡിക്കേറ്റായിരുന്നു. അഭിരുചി പരിശോധിക്കുന്നതിനായിരുന്നു കൈയെഴുത്ത് പരീക്ഷ. അഞ്ച് മാര്‍ക്കിന്‍െറ കൈയെഴുത്ത് പരീക്ഷ സര്‍വകലാശാലയില്‍ തന്നെയാണ് മൂല്യനിര്‍ണയം നടത്തിയത്. ഇതിന്‍െറ ഫലം 2005 ആഗസ്റ്റില്‍ തയാറാക്കി ഹൈദരാബാദിലേക്ക് അയച്ചു.

ഒ.എം.ആര്‍ പരീക്ഷമാര്‍ക്കും കൈയെഴുത്ത്മാര്‍ക്കും ചേര്‍ത്തുള്ള പരീക്ഷഫലം സീഡികളിലായും 672 പ്രിന്‍റുകളായും 2005 നവംബറിലാണ് ഹൈദരാബാദില്‍നിന്ന് സര്‍വകലാശാലയിലത്തെിയത്. ഒ.എം.ആര്‍ ഷീറ്റ് മുഴുവന്‍ തിരികെവന്നെന്നും ഇത് പൂഴ്ത്തിവെച്ച് ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കിയെന്നുമായിരുന്നു ആദ്യ ആരോപണം. എന്നാല്‍, എട്ട് പെട്ടികളിലായി 2832 കിലോയുടെ ഒ.എം.ആര്‍ ഷീറ്റുകളാണ് ഹൈദരാബാദിലേക്ക് അയച്ചതെന്നും മടങ്ങിവന്നത് 875 കിലോ മാത്രമാണെന്നും സര്‍വകലാശാല കോടതിയിലടക്കം ബോധിപ്പിച്ചിരുന്നു.2007ലാണ് ഈ ലിസ്റ്റില്‍നിന്ന് നിയമനം നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

Tags:    
News Summary - kerala university omr test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.