കേരള സര്‍വകലാശാല അധ്യാപക നിയമനം; സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഹൈകോടതി ഡിവിഷൻ ബെഞ്ച്‌ റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്‍റെ ഉത്തരവ്.

വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് പ്രകാരം 2017ൽ അധ്യാപക നിയമനം നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ഇതിനെതിരെ ഹരജി വരികയായിരുന്നു.

അധ്യാപക നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടിരുന്നത്.

എന്നാൽ ഈ ഉത്തരവ്‌ നിയമപരമല്ലെന്ന സർവ്വകലാശാലയുടെ വാദം ഡിവിഷൻ ബെഞ്ച്‌ അംഗീകരിക്കുകയായിരുന്നു. ഒരേ കാറ്റഗറിയിലും ഒരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട്മെന്‍റുകളിൽ ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - kerala university teachers appointment high court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.