തിരുവനന്തപുരം: ആദ്യ ദിനത്തിലെ കോവിഡ് വാക്സിനേഷൻ വിജയമെന്നും ശനിയാഴ്ച വാക്സിൻ സ്വീകരിച്ച 8062 ആരോഗ്യ പ്രവര്‍ത്തകരിൽ ആർക്കും പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കോവിഡ് വാക്സിന് കുത്തിവെപ്പെടുക്കും. സംസ്ഥാനത്ത് തുടര്‍ച്ചയായ വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വരുംദിവസങ്ങളിലും 100 പേരെ െവച്ച് 133 കേന്ദ്രങ്ങളില്‍ വാക്സിനേഷന് തുടരും. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന് പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.
വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ കാന്‍സര്‍ സെൻറർ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് എടുത്തിരുന്നു.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്സിനേഷന് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്തവർക്ക് എവിടെയാണ് വാക്സിന് എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ് ലഭിക്കും. വാക്സിന് എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.
നേരിയ പാർശ്വഫലം മാത്രം –കേന്ദ്രം
ന്യൂഡല്‍ഹി: വാക്സിൻ സ്വീകരിച്ചവർക്ക് ഉണ്ടായത് നേരിയ പാർശ്വഫലം മാത്രമെന്ന് കേന്ദ്ര സർക്കാർ. പനി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 447 പേർക്കാണ് ഇത്തരം ലക്ഷണങ്ങളുണ്ടായത്. ഇതിൽ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും കേന്ദ്രം അറിയിച്ചു. ശനിയാഴ്ച തുടങ്ങിയ കുത്തിവെപ്പ് ഇതുവരെ എടുത്തത് 2,24,301 പേരാണ്. ഞായറാഴ്ച ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടന്നത്. ആകെ 17,072 പേർ കുത്തിവെപ്പെടുത്തു.
ഡൽഹിയിൽ വാക്സിന് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 51 പേർക്കാണ് നേരിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര െജയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.