കേരളവർമ സംഘർഷം; 20 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

തൃശൂർ: കേരളവർമ കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് 20 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേരളവർമ കോളജിൽ എ.ബി.വി.പി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പരിക്കേറ്റ അക്ഷയ്, ആരോമൽ, രാഹുൽ എന്നീ വിദ്യാർഥികളെ വെസ്​റ്റ്​ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സംഘർത്തെ തുടർന്ന് കോളജ് അടച്ച​ു. ക്രിസ്മസ് അവധിക്കുശേഷം 31നാണ് ഇനി തുറക്കുക.

തിങ്കളാഴ്ച എ.ബി.വി.പി നടത്താനിരുന്ന പൗരത്വ ബിൽ അനുകൂല സെമിനാർ എസ്.എഫ്.ഐ ഇടപെട്ട് തടഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച എ.ബി.വി.പി പ്രഖ്യാപിച്ച പഠിപ്പുമുടക്ക് സമരത്തി‍​​െൻറ ഭാഗമായി രാവിലെ ജാഥയിൽ പങ്കെടുക്കാനെത്തിയവർക്കാണ് മർദനമേറ്റത്. ജാഥ തുടങ്ങുന്നതിന് മുമ്പ്​ 20 പേരടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകർ മർദനമഴിച്ചുവിടുകയായിരുന്നു. ക്ലാസിൽ അധ്യാപകരുടെ മുന്നിലിട്ടും പിന്നീട് കോളജ് വരാന്തയില്‍ വെച്ചും മർദിച്ചു. പരിക്കേറ്റവരെ അധ്യാപകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

Full View

എന്നാൽ അമൽ, ജിഷ്ണു എന്നീ എസ്.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് എസ്.എഫ്.ഐ വിശദീകരണം. തിങ്കളാഴ്ച മുതൽ ഇരുവിഭാഗങ്ങളും നിലനിന്നിരുന്ന സംഘർഷം സമൂഹമാധ്യമങ്ങളിലൂടെ വാക്കേറ്റത്തിനും വഴിവെച്ചിരുന്നു. മർദനത്തി‍ന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

Tags:    
News Summary - kerala varma students clash sfi abvp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.