തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ജനവാസമേഖല ബഫർ സോണിൽനിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാൻ വനംമന്ത്രി കെ. രാജു ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്താണ് യോഗം. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി കേന്ദ്ര നിര്‍ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും 10 കിലോമീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, സംരക്ഷിത വനമേഖലകൾ എന്നിവക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് ലക്ഷ്യം. അത് അപ്രായോഗികമാണെന്നായിരുന്നു സംസ്ഥാനത്തിെൻറ അഭിപ്രായം.
സംസ്ഥാനത്ത് മൂന്ന് കിലോമീറ്ററായി ചുരുക്കണമെന്നായിരുന്നു വനം വകുപ്പിെൻറ നിർദേശം. എന്നാൽ, മന്ത്രിസഭായോഗത്തിൽ അത് പൂജ്യം മുതൽ ഒരു കിലാമീറ്ററായി ചുരുക്കാനാണ് തീരുമാനിച്ചത്. പല വന്യജീവി സങ്കേതങ്ങളോട് ചേർന്നും ജനവാസ കേന്ദ്രമുള്ളതിനാലാണ് ചില സ്ഥലങ്ങളിൽ പൂജ്യമാക്കാൻ തീരുമാനിച്ചത്.
പ്രത്യേകമായ മാപ് തയാറാക്കി 23 വന്യജീവി സങ്കേതത്തിെൻറയും ബഫർ സോൺ കേന്ദ്രത്തിന് അയച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ കരട് പ്രഖ്യാപിച്ചപ്പോൾ താമരശേരി അടക്കം പ്രദേശങ്ങളിൽനിന്ന് പ്രതിഷേധം ഉയർന്നു. നേരത്തെ തയാറാക്കിയ മാപ്പിൽ പിഴവുണ്ടെങ്കിൽ അത് തിരുത്തി ജനങ്ങൾക്ക് ദ്രോഹമുണ്ടാവാത്തവിധം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് യോഗം വിളിച്ചത്. സംസ്ഥാനത്തിെൻറ നിലപാടിൽ മാറ്റമില്ല.
അതേസമയം രാജ്യത്താകെ ഒരുനയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചാൽ സംസ്ഥാനത്തിന് ഇളവ് ലഭിക്കുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. സംസ്ഥാന നിലപാട് കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനത്തിന് കഴിയുമെന്നാണ് വനംവകുപ്പിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.