കേരളത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു

തിരുവനന്തപുരം: കേരളത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ.ആർ. ബിന്ദു. ഭിന്നശേഷി വിഭാഗക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിന്‍റെ രണ്ടാംഘട്ട കാമ്പയിൻ ‘തന്മുദ്ര’ ഉദ്ഘാടനം ​ചെയ്യുകയായിരുന്നു മന്ത്രി. തന്മുദ്ര വെബ്‌സൈറ്റിന്‍റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

പി.ഡബ്ല്യു.ഡി ​െറസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ അധ്യക്ഷതവഹിച്ചു. അഡീഷനൽ ഡയറക്ടർ ജലജ എസ്, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയ ഡാളി എം.വി, സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. അൻസർ ആർ.എൻ, ആരോഗ്യ വകുപ്പ് പ്രതിനിധി ഡോ. വിവേക്, യു.ഐ.ഡി.ഐ സംസ്ഥാന കോഓഡിനേറ്റർ സവിത വി. രാജ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kerala will be made a completely differently abled friendly state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.