കോഴിക്കോട്: വിഖ്യാത ഫോട്ടോഗ്രാഫർ നിക് ഉട്ട് തുറന്നുവെച്ച കാമറക്കണ്ണുകളുമായി കോഴിക്കോെട്ടത്തി. സംസ്ഥാന സർക്കാറിെൻറയും കേരള മീഡിയ അക്കാദമിയുടെയും അതിഥിയായി ദിവസങ്ങൾക്കുമുമ്പാണ് അദ്ദേഹം കേരള സന്ദർശനത്തിനെത്തിയത്.
കേരളവും വിയറ്റ്നാമും തമ്മിൽ ഒട്ടേറെ സമാനതകളുണ്ടെന്ന് നിക് ഉട്ട് പറഞ്ഞു. ‘ഇവിടത്തെപ്പോലെ തെങ്ങുകൾ വിയറ്റ്നാമിലുമുണ്ട്. എന്നാൽ, ഏറെക്കാലത്തെ ബോംബിങ്ങിലൂടെ അവ നശിക്കപ്പെട്ടു. ഇന്ന് വീണ്ടും തെങ്ങുകൾ വളരുകയാണ്. കേരളത്തിലെ ആളുകൾ ഹൃദ്യമായി പെരുമാറുന്നവരാണ്. ഞങ്ങളുടെ നാട്ടിലെപ്പോലെ എരിവുള്ള ഭക്ഷണമാണ് ഇവിടെയും. അതെല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു’... ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന വിവിധ പരിപാടികൾക്കായി എത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
നാപാം ബോംബിങ്ങിൽനിന്ന് രക്ഷനേടാൻ ഉടുതുണിയില്ലാതെ ഓടുന്ന ഒമ്പതു വയസ്സുള്ള കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രത്തിലൂടെ ‘ടെറർ ഓഫ് വാർ’ എന്ന തലക്കെട്ടിൽ അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിെൻറ ഭീകരത ലോകത്തെ അറിയിച്ചയാളാണ് നിക് ഉട്ട്. യുദ്ധം ദുരിതമല്ലാതെ മറ്റെന്താണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളും സ്ത്രീകളുമാണ് യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവർ. യുദ്ധം ഇല്ലാത്ത ഒരു ലോകമാണ് തെൻറ സ്വപ്നം. യുദ്ധക്കെടുതികളൊന്നുമില്ലാത്ത ഒരു ഫ്രെയിമാണ് തനിക്ക് ഇനി എടുക്കാൻ അവശേഷിക്കുന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർ ഓഫ് ടെറർ എന്ന ചിത്രത്തിനു മുമ്പും ശേഷവും നിരവധി ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അന്നും ഇന്നും തനിക്കേറ്റവും പ്രിയപ്പെട്ടതും ഹൃദയത്തിൽനിന്ന് ഒപ്പിയെടുത്തതുമായ ചിത്രം കിം ഫുക്കിേൻറതാണെന്ന് നിക് പറയുന്നു.
അടുത്തവർഷം കിംഫുക്കിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിെൻറ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും അദ്ദേഹം കണ്ടിരുന്നു. ലോസ് ആഞ്ജലസ് ടൈംസ് ഫോട്ടോ എഡിറ്റർ റോൾ റോയും നിക് ഉട്ടിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.