തിരുവനന്തപുരം: ദേവീകുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയ എം.എൽ.എ എസ് രാജേന്ദ്രനെതിരെ സ ംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വന ിതാ കമീഷൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. െഎ.എ.എസ് ഉദ്യോഗസ്ഥയെ ജനപ്രതിനിധി പൊതുയിടത്തിൽ വെച്ച് അപമാനിച്ചുവെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു.
അനധികൃത നിർമാണം എസ്. രാേജന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്നുവെന്ന് ചൂണ്ടിക്കാട്ടി സബ്കലക്ടർ ഡോ. രേണുരാജ് ൈഹകോടതിയിൽ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അനധികൃത നിർമാണം തടഞ്ഞതിന് തന്നെ എം.എൽ.എ അവഹേളിച്ചതായി ചീഫ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ഇടുക്കി ജില്ല കലക്ടർ എന്നിവർക്ക് സബ്കലക്ടർ പരാതി നൽകിയിരുന്നു. ഇതിന് പിറകെയാണ് രാജേന്ദ്രനെതിരെ വനിതാ കമീഷൻ കേസെടുത്തത്.
പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്തെ അനധികൃത നിർമാണം തടയാനാനെത്തിയ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ച എം.എൽ.എ സബ്കലക്ടറെ അധിക്ഷേപിക്കുകയായിരുന്നു. അനുമതിയില്ലാതെ പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിെൻറ തീരത്ത് നിർമിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇതിനെ മറികടന്ന് എം.എൽ.എയുടെ സാന്നിധ്യത്തിൽ നിർമാണം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.