ഓ​ർ​മ​ശ​ക്തി​യി​ൽ ഒ​ന്നാ​മ​താ​യി  ശാ​ന്തി ഗി​ന്ന​സ്​ റെ​ക്കോ​ഡി​ലേ​ക്ക്​​


ക​ട​യ്ക്ക​ൽ: ഓ​ർ​മ​ശ​ക്തി​വി​ഭാ​ഗ​ത്തി​ൽ ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​നി ഗി​ന്ന​സ്​ റെ​ക്കോ​ഡി​ലേ​ക്ക്. ക​ട​യ്ക്ക​ൽ ചാ​യി​ക്കോ​ട് പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ത് സൂ​ര്യ​യു​ടെ ഭാ​ര്യ ശാ​ന്തി സ​ത്യ​ൻ (28) ആ​ണ് ഓ​ർ​മ​ശ​ക്തി​വി​ഭാ​ഗ​ത്തി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട​ത്.

ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ് പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​ത്. ഒ​രു മി​നി​റ്റ്​ കൊ​ണ്ട് മു​ന്നി​ൽ നി​ര​ത്തി​െ​വ​ച്ചി​രി​ക്കു​ന്ന വ​സ്​​തു​ക്ക​ൾ ക്ര​മ​മാ​യി ഓ​ർ​മി​ക്കു​ക​യും പി​ന്നീ​ട് ക്ര​മ​ത്തി​ൽ തി​രി​കെ അ​ടു​ക്കി​െ​വ​ക്കു​ക​യും ചെ​യ്യു​ന്ന ‘ലോം​ഗ​സ്​​റ്റ്​ സീ​ക്വ​ൻ​സ്​ ഓ​ഫ് ഒ​ബ്ജ​ക്ട് മെ​മ്മ​റൈ​സ്​​ഡ് ഇ​ൻ വ​ൺ മി​നി​റ്റ്​’ ഇ​ന​ത്തി​ൽ 2015ൽ ​നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ അ​ർ​പ്പ​ൻ ശ​ർ​മ നേ​ടി​യ ഒ​രു മി​നി​റ്റി​ൽ 42 വ​സ്​​തു​ക്ക​ൾ ഓ​ർ​മി​ക്കു​ക എ​ന്ന റെ​ക്കോ​ഡി​നെ​യാ​ണ് ശാ​ന്തി മ​റി​ക​ട​ന്ന​ത്.

ര​ണ്ട്​ മി​നി​റ്റ്​ 57 സെ​ക്ക​ൻ​റ് സ​മ​യം കൊ​ണ്ട് 43 വ​സ്​​തു​ക്ക​ൾ തി​രി​കെ ക്ര​മ​പ്പെ​ടു​ത്തി​യാ​ണ് ശാ​ന്തി അ​ർ​പ്പ​ൻ ശ​ർ​മ​യു​ടെ റെ​ക്കോ​ഡ് മ​റി​ക​ട​ന്ന​ത്. ഇ​തേ​വേ​ദി​യി​ൽ ര​ണ്ട്​ മി​നി​റ്റ്​ 34 സെ​ക്ക​ൻ​ഡ്​ കൊ​ണ്ട് 45 വ​സ്​​തു​ക്ക​ളെ തി​രി​കെ ക്ര​മ​പ്പെ​ടു​ത്തി ത​​​െൻറ ആ​ദ്യ നേ​ട്ടം ശാ​ന്തി മ​റി​ക​ട​ന്നു. മ​നഃ​ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യാ​യ ശാ​ന്തി​ക്ക് മെ​മ്മ​റി പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യ ഭ​ർ​ത്താ​വ് അ​നി​ത് സൂ​ര്യ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. വേ​ൾ​ഡ് മെ​മ്മ​റി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഏ​ക​മ​ക​ൾ ര​ണ്ടു വ​യ​സ്സു​കാ​രി യാ​മി. 

Tags:    
News Summary - kerala women gunnes record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.