കൽപറ്റ: മഴ ശക്തമായി തുടരുകയാണെങ്കിൽ വയനാട് ബാണാസുര സാഗർ ഡാം ശനിയാഴ്ച രാവിലെ തുറക്കും. രാവിലെ എട്ട് മണി മുതൽ ഘ ട്ടം ഘട്ടമായി ഉയർത്തി വെള്ളം തുറന്ന് വിടുകയാണ് ചെയ്യുക. മുന്നറിയിപ്പ് നൽകി മാത്രമേ വെള്ളം തുറന്ന് വിടുകയുള് ളൂവെന്നും വൈകീട്ട് ആറ് മുതൽ രാവിലെ എട്ട് മണി വരെയുള്ള സമയത്ത് നീരൊഴുക്ക് വർദ്ധിപ്പിക്കുകയില്ലെന്നും ജില് ല കലക്ടർ അറിയിച്ചു. ഇരുകരകളിലെയും താമസക്കാർ ജാഗ്രത പാലിക്കണം. ഡാം ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 9496011981, 04936 274474 (ഓഫിസ്).
കക്കയത്ത് കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റർ മുകളിലായി ഉ രുൾപൊട്ടി. പവർഹൗസിൽ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളിൽ ചളി കയറി. ഇതോടെ വൈദ്യുതോൽപാദനം പൂർണമായും നിർത്തിയിരിക്കുകയാണ്. കക്കയം വാലിയിലും ഉരുൾപൊട്ടലുണ്ടായി. കക്കയം ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയേക്കും.
കുത്തിയൊഴുകുന്ന ദുരന്തത്തിൽ വിറങ്ങലിക്കുകയാണ് വീണ്ടും കേരളം. ഒരാണ്ട് മുമ്പത്തെ പ്രളയത്തിെൻറ നിലയില്ലാക്കയത്തിൽനിന്ന് അതിജീവനത്തിെൻറ തുരുത്തുകളിലേക്ക് കാലുറപ്പിക്കുന്നതിനിടെയെത്തിയ കനത്ത മഴയും കാറ്റും മലയിടിച്ചിലും ഉരുൾപൊട്ടലും സമാനതകളില്ലാത്ത നാശംവിതച്ച് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം പ്രളയത്തിൽ 31 പേർ മരിച്ചു. കോഴിക്കോട്ട് പത്തും വയനാട്ടിലും മലപ്പുറത്തും എട്ടുവീതവും തൃശൂരിലും ഇടുക്കിയിലും രണ്ടു വീതവും കോട്ടയത്ത് ഒരാളുമാണ് മരിച്ചത്.
മലപ്പുറം എടവണ്ണ കുണ്ടുതോടിലും വഴിക്കടവ് ആനമറിയിലും കോട്ടക്കുന്നിലുമാണ് അപകടമുണ്ടായത്. കുണ്ടുതോടിൽ വീടു തകർന്ന് കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സഹോദരിക്കായി തിരച്ചിൽ തുടരുകയാണ്. മലപ്പുറം കോട്ടക്കുന്നിനു പിറകിൽ മണ്ണിടിഞ്ഞ് ചാത്തംകുളം കുടുംബത്തിലെ മൂന്നുപേർ കുടുങ്ങിക്കിടക്കുന്നു.
കോഴിക്കോട് വിലങ്ങാട് ആലിമൂലമലയിൽ ഉരുൾപൊട്ടലിൽ കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേരാണ് മരിച്ചത്. കുറ്റ്യാടിക്കടുത്ത് വളയന്നൂരിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രണ്ടുപേരും വേങ്ങേരിയിൽ വെള്ളപ്പൊക്കത്തിൽ വീട്ടുസാധനങ്ങൾ മാറ്റുന്നതിനിടെ കുഴഞ്ഞുവീണ് ഒരാളും മരിച്ചു. കഴിഞ്ഞ ദിവസം കാണാതായയാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.
വയനാട് മേപ്പാടിയിലെ പുത്തുമല ഉരുൾപൊട്ടലിൽപെട്ട എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. തൃശൂർ പുന്നയൂർകുളത്ത് വൈദ്യുതി ടവറിെൻറ അറ്റകുറ്റപ്പണിക്കായി പോകവേ തോണി മറിഞ്ഞ് കെ.എസ്.ഇ.ബി അസി. എൻജിനീയർ മുങ്ങിമരിച്ചു. വെള്ളക്കെട്ടിൽ വീണ് തൃശൂരിലും ഇടുക്കിയിലും കോട്ടയത്തും ഒരാൾ വീതവും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.