തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ മുൻ എം.എൽ.എ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ള നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി ശിക്ഷിച്ചതിനെ പാര്‍ട്ടി ഏതറ്റംവരെയും പോയി നേരിടുമെന്ന് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ബാങ്ക് നിയമനങ്ങള്‍ക്കായി വാങ്ങിയ പണം ഐ.സി. ബാലകൃഷ്ണന് എം.എൽ.എയുടെ നിര്‍ദേശപ്രകാരം നേതാക്കള്‍ പങ്കിട്ടെടുത്ത കാര്യവും വ്യക്തമായിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ സ്ഥാനം രാജിവെക്കണം.
നവീന്‍ ബാബുവിന്റെ ആത്മഹത്യ വിവാദമായപ്പോള്‍ പി.പി. ദിവ്യക്കെതിരെ സി.പി.എം മാതൃകപരമായ നടപടി സ്വീകരിച്ചു. എന്നാല്‍, ഡി.സി.സി ട്രഷറര്‍ ആത്മഹത്യ ചെയ്തിട്ടും പ്രതിപക്ഷ നേതാവും പാര്‍ട്ടി അധ്യക്ഷനുമൊന്നും ഒരു തരത്തിലുള്ള പ്രതികരണവും നടത്തുന്നില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.