കോട്ടയം: ‘ക്ലാസ്മേറ്റ്സ്’ സിനിമയിൽ മാത്രം കണ്ട് പരിചയമുള്ള പൈതൃക കെട്ടിടങ്ങളു ം തിങ്ങിനിറഞ്ഞ മരങ്ങളും മുന്നിൽകണ്ട സന്തോഷത്തിലാണ് ട്രാൻസ്ജെൻഡറായ അവന്തികയ ും ഷാന നവാസും ആദ്യദിനം കോട്ടയം സി.എം.എസ് കോളജിെൻറ പടികടന്നെത്തിയത്. എം.ജി സർവകലാശാല ട്രാൻസ്ജെൻഡറുകൾക്ക് അനുവദിച്ച സംവരണത്തിലൂടെ മുടങ്ങിയ പഠനം തിരിച്ചുകിട്ടിയപ്പോൾ രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരളത്തിലെ ആദ്യ കലാലയത്തിൽ പിറവിയെടുത്തത് പുതുചരിത്രം. ബിരുദ കോഴ്സുകളുടെ പ്രവേശന ദിവസമായ ചൊവ്വാഴ്ച വിദ്യാർഥികൾ ഗേറ്റിലെത്തിയപ്പോൾ േറാസാപ്പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. പിന്നീട് നേർത്തപുഞ്ചിരിയോടെ അവന്തിക ബി.എ ഹിസ്റ്ററിക്കും ഷാന നവാസ് ബി.എ ഇക്കണോമിക്സ് ക്ലാസിനും കയറി. തുടക്കത്തിെൻറ പരിഭ്രമവും ആശങ്കയും അകന്നത് അധ്യാപകർ പഠനരീതികൾ വിശദീകരിച്ചപ്പോഴാണ്.
ആദ്യദിനം ‘ക്ലാസ്മേറ്റ്സ്’ സിനിമ ചിത്രീകരിച്ച ഗ്രേറ്റ്ഹാളിന് മുന്നിലാണ് ഏറെസമയവും ചെലവഴിച്ചത്. ഇതിനിടെ ചിലർ ഓടിയെത്തി സൗഹൃദം സ്ഥാപിച്ചു. മറ്റുചിലർ ഒപ്പംനിർത്തി ‘സെൽഫി’യെടുത്തു. സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിയതിെൻറ സന്തോഷവും ഇരുവരും പങ്കുവെച്ചു. യാത്രവേളയിൽ ബസിൽ പോകുേമ്പാൾ കാണാറുള്ള കോളജിൽ പഠിതാവായി എത്തിയതിൽ അതിയായ സേന്താഷമുണ്ടെന്ന് ഷാന നവാസ് പറഞ്ഞു. സഹപാഠികളും അധ്യാപകരും നല്ലരീതിയിലാണ് പെരുമാറിയത്. പെൺകുട്ടികളടക്കം കൂട്ടുകാർ അടുത്തുവന്ന് പരിചയപ്പെട്ടു, വിശേഷങ്ങൾ ചോദിച്ചു. ഇതൊക്കെ കാണുേമ്പാൾ എല്ലാവരും മനുഷ്യനായി കാണുന്നതായി തോന്നി. എറണാകുളം തൃക്കാക്കര ജ്യോതിഭവനിലാണ് ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്ത് ട്രാൻസ്ജെൻഡറിന് 10 ദിവസത്തിനുള്ളിൽ സർക്കാർ ഷെൽട്ടർ ഹോം ആരംഭിക്കുേമ്പാൾ താമസം അവിടേക്ക് മാറും.
പൊതുസമൂഹത്തിൽ ഏങ്ങനെ ജീവിക്കാമെന്നതിെൻറ മാതൃകയായി പഠനത്തിൽ മുന്നേറി അധ്യാപികയായി മാറുകയാണ് ലക്ഷ്യം. ഭരതനാട്യം അടക്കമുള്ള കലകളിൽ പ്രാവീണ്യംനേടിയ ഷാന യുവജനോത്സവത്തിലും മാറ്റുരക്കും. സിവിൽ സർവിസ് പരീക്ഷ എഴുതുകയാണ് ലക്ഷ്യമെന്ന് അവന്തിക പറഞ്ഞു. സ്വന്തമായി ജീവിക്കാനും പഠിക്കാനും അവസരം തന്ന സർക്കാറിനോട് നന്ദിയുണ്ട്. ഇതിനൊപ്പം കിട്ടുന്ന സ്റ്റൈപൻഡും പഠനത്തിന് സഹായകമാകും. സമൂഹ അംഗീകാരം നേടിയെടുക്കാൻ വരുന്ന കോളജ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. കോളജിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർഥികളായി മാറിയ ഇരുവരും ഒരുമിച്ചാണ് എറണാകുളത്തേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.