ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള ആകെ കടബാധ്യത 4.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണിത്.
2016ൽ കേരളത്തിന്റെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. ഭരണഘടന അനുച്ഛേദം 293 (3) പ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കും അനുവദനീയമായ കടമെടുപ്പ് പരിധി കേരളത്തിനും നൽകിയിട്ടുണ്ട്. ധനകാര്യ കമീഷൻ ശിപാർശ പ്രകാരമുള്ള കടമെടുപ്പിന് കേരളത്തിനും അവകാശമുണ്ട്.
കേരളത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് കടമെടുപ്പ് പരിധി നിയമവ്യവസ്ഥക്കപ്പുറം വർധിപ്പിക്കാൻ കഴിയില്ലെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
2023-24 ൃൽ കേരളത്തിന് അനുവദനീയമായ കടമെടുപ്പ് പരിധി 32,442 കോടി രൂപയാണ്. 1,787.38 കോടി രൂപ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.