മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

തിരുവനന്തപുരം: വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ കെ.എസ്.ഇ.ബി കരാറിലൂടെ വാങ്ങുന്ന അധിക വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷന് നൽകാൻ തീരുമാനമായി. ഇതുസംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറായി.

മേയ് 31 വരെയുള്ള ആറ്​ ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നൽകുക. 24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ച മൂന്നുമുതൽ വൈകീട്ട് ആറുവരെ 150 മെഗാവാട്ടുമാണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന 2025 ഏപ്രിലിൽ കെ.എസ്.ഇ.ബിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം. കേരളം നൽകുന്ന വൈദ്യുതി അഞ്ചുശതമാനം അധികമായി പഞ്ചാബ് തിരികെ നൽകും. 

Tags:    
News Summary - Kerala's excess electricity for Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.