കൊച്ചി: കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷാനുവില്‍ നിന്നുംകൈക്കൂലി വാങ്ങിയ പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിെൻറ ഹരജി ഇന്നു ഹൈകോടതി പരിഗണിക്കും. ഹരജിയില്‍ പൊലീസുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ ചങ്ങനാശേരി ഡിവൈ.എസ്.പിക്ക് ഹൈകോടതി നിര്‍ദേശം നൽകിയിരുന്നു. എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ നപടിക്കെതിരെയാണ് സർക്കാർ ഹൈകോടതിയെ സമീപിച്ചത്. കൈക്കൂലി വാങ്ങിയതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.