തിരുവനന്തപുരം: കോട്ടയത്ത് പ്രണയ വിവാഹത്തെ തുടർന്ന് ഭാര്യാ വീട്ടുകാർ തട്ടികൊണ്ട് പോയ കെവിൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഗാന്ധിനഗർ എസ്.െഎക്ക് സസ്പെൻഷൻ. എസ്.െഎ എം.എസ് ഷിബുവിനെ അന്വേഷണവിധേയമായി കോട്ടയം എസ്.പി സസ്പെൻഡ് ചെയ്തത്.
കെവിനെ തട്ടികൊണ്ട് പോയെന്ന ഭാര്യ നീനുവിെൻറ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാൻ എസ്.െഎ തയാറായില്ലെന്ന് ആരോപണത്തെ തുടർന്നാണ് നടപടി. കെവിെൻറ ഭാര്യ വീട്ടുകാരിൽ നിന്ന് എസ്.െഎ പണം വാങ്ങിയെന്ന പരാതിയിൽ ഡി.വൈ.എസ്.പി അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് എസ്.െഎയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
നീനു പരാതി നൽകിയ ദിവസം കോട്ടയം ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന് പരിപാടികൾ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് നീനുവിെൻറ പരാതിയിൽ അന്വേഷണം നടത്താമെന്ന ഒഴുക്കൻ മറുപടിയാണ് എസ്.െഎ നൽകിയതെന്ന് കെവിന്‍റെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സംഭവത്തിൽ എസ്.െഎക്ക് വീഴ്ചപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡി.വൈ.എസ്.പി കോട്ടയം എസ്.പിക്ക് കൈമാറിയിരുന്നു. കെവിെൻറ മരണത്തിൽ പൊലീസിന് വീഴ്ചപ്പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ രാവിലെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.