കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്ക് ഇരയായ കെവിൻ വധക്കേസിലെ ശിക്ഷാവിധി ചൊവ്വാഴ്ച. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ജയചന്ദ്രനാണ് വിധി പറയുക. കെവിെൻറ ഭാര്യ നീനുവിെൻറ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയിന്മേലുള്ള വാദം ശനിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.
അപൂർവങ്ങളിൽ അപൂർവ ഗണത്തിൽപെടുന്നതിനാൽ പ്രതികൾക്ക് വധശിക്ഷയടക്കം കടുത്തശിക്ഷ നൽകണെമന്നായിരുന്നു പ്രോസിക്യൂഷൻ വാദം. നീനു താഴ്ന്ന ജാതിക്കാരനായ കെവിനെ വിവാഹം കഴിച്ചതോടെ കുടുംബത്തിനുണ്ടായ അപമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന േപ്രാസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി പ്രതികളായ 14 പേരിൽ പത്തുപേരും കുറ്റക്കാരാണെന്ന് കെണ്ടത്തിയിരുന്നു. നീനുവിെൻറ പിതാവ് ചാക്കോ ജോണ്‍ ഉൾപെടെ നാലുപേരെ വെറുതെ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.