കോട്ടയം: കെവിന് ദുരഭിമാനക്കൊലക്കേസ് ശിക്ഷയിൽമേലുള്ള വാദത്തിനിടെ കോടതിയില്‍ അരങ്ങേറിയതു നാടകീയ രംഗങ്ങള്‍. കോടതി നടപടി ആരംഭിച്ചതിനു പിന്നാലെ പ്രതികള്‍ക്ക് പറയാനുള്ളതു കേള്‍ക്കുന്നതിനിടെ പ്രതികൾ പൊട്ടിക്കരഞ്ഞു. നാലാം പ്രതി റിയാസ് ഇബ്രാഹ ിംകുട്ടി, എട്ടാം പ്രതി നിഷാദ് എന്നിവരാണ് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.
പ്രതി കൾ മിക്കവരും കരഞ്ഞുകൊണ്ടാണ് കോടതി മുമ്പാകെ സംസാരിച്ചത്. പ്രായം കുറവാണെന്നും കുടും ബം തങ്ങളെ മാത്രം ആശ്രയിച്ചാണെന്നും എല്ലാവരും പറഞ്ഞു. പ്രായമായ മാതാപിതാക്കൾ രോഗികളാ ണെന്നും അവർക്ക് മറ്റാരുമിെല്ലന്നും ബോധിപ്പിച്ചവരുമുണ്ട്. സംസാരിച്ചതിനുശേഷവും ത േങ്ങൽ അടക്കാൻ കഴിയാതെ പ്രതിക്കൂട്ടിൽനിന്ന് അവർ പൊട്ടിക്കരഞ്ഞതോടെ കോടതിയിൽ വന ്ന ബന്ധുക്കളും സങ്കടത്തിലായി. ഇവരും ഒപ്പം കരഞ്ഞു.
പ്രതിഭാഗം വാദം പൂർത്തിയാക്കി അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ മത്തായിയുടെ സുവിശേഷത്തിലെ വാക്കുകൾ അവതരിപ്പിച്ചതോടെ എല്ലാവരെയും അമ്പരിപ്പിച്ച് കൂട്ടനിലവിളിയാണ് പ്രതിക്കൂട്ടിൽ നിന്നുയർന്നത്. ഇതുകേട്ട് കോടതിമുറിയിലുണ്ടായിരുന്ന ബന്ധുക്കളും അലമുറയിട്ടു.
പ്രതികളും ദൈവത്തിെൻറ മക്കളാണെന്നും അവർക്കുമേലും ദയവുണ്ടാകണമെന്ന് പറഞ്ഞ അദ്ദേഹം, ഇതിനായാണ് ബൈബിൾ വാക്യങ്ങൾ ഉദ്ദരിച്ചത്. ‘‘എനിക്കു വിശന്നു, നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു, നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല.... ഞാൻ ഇങ്ങനെ അങ്ങയെ കണ്ടില്ലല്ലോയെന്ന് ചോദിക്കുേമ്പാൾ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത് എന്ന് ദൈവം പറഞ്ഞു’’. ഇതുപോലെ ഞങ്ങളും നീതിക്കായി യാചിക്കുകയാണ്. കാണാതിരിക്കരുതെന്ന് പറഞ്ഞാണ് അദ്ദേഹം വാദം അവസാനിപ്പിച്ചത്. ഇതോെട അഭിഭാഷകെൻറ തൊണ്ടയിടറി. ഇതുകണ്ട് പ്രതികൾ പൊട്ടിക്കരഞ്ഞു. ഇതുകേട്ട് ബന്ധുക്കളും നിലവിളിയായി.
മതമില്ല; കനിവ് തോന്നണം -ഷാനു
എനിക്ക് മതമില്ല. ജീവിതത്തിലൊരിക്കലും ജാതിയോ മതമോ പ്രശ്നമായി കണ്ടിട്ടില്ലെന്നും കെവിൻ െകാലേക്കസിലെ ഒന്നാംപ്രതിയും നീനുവിെൻറ സഹോദരനുമായ ഷാനു ചാക്കോ. എെൻറ അമ്മയും അച്ഛനും വ്യത്യസ്ത ജാതിയിലുള്ളവരാണ്. ഏേൻറതും പ്രണയവിവാഹമായിരുന്നു. ഞാനും കല്ല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽനിന്നാണ്. എനിക്കും കുടുംബത്തിനും ജാതി ഒരു ഘടകമായിരുന്നിട്ടില്ല -പ്രതികൾക്ക് പറയാൻ അവസരം നൽകിയപ്പോൾ കോടതിക്ക് ഏഴുതിനൽകിയ കുറിപ്പിലാണ് ഷാനുവിെൻറ വിശദീകരണം.
വലിയ വിദ്യാഭ്യാസമോ ജോലിയോ ഇല്ല. ഗൾഫിൽ ചുമട്ടുതൊഴിലാളിയായിരുന്നു. കേസിൽപ്പെട്ടതിനാൽ പിന്നീട് പോകാൻ കഴിഞ്ഞിട്ടില്ല. അച്ഛൻ ഓട്ടോ ഓടിക്കുകയാണ്. അമ്മ തയ്യൽക്കട നടത്തുന്നു. ഒരു വീട് മാത്രമാണുള്ളത്. സാമ്പത്തികമായി ഉയർന്ന നിലയിലല്ല.
മാതാപിതാക്കൾക്ക് ആരും ഇല്ല. അവസാനകാലത്ത് അവർക്ക് തുണയാകണം. കനിവ് തോന്നണം. കേസോടെ കുടുംബം തകർന്നു. സഹോദരിയെ ഏറെ സ്നേഹിച്ചിരുന്നതായും ഷാനു പറഞ്ഞു. മുഴുവൻ പറഞ്ഞു പൂർത്തീകരിക്കാൻ കഴിയുമോയെന്ന സംശയത്തിലാണ് ഷാനു കുറിപ്പ് നൽകിയത്. ഏഴാം പ്രതിയും പറയാനുള്ളത് ഏഴുതിനൽകുകയായിരുന്നു. ഷാനു നേരത്തേതന്നെ കുറിപ്പ് നൽകിയിരുന്നതിനാൽ രണ്ടു മുതലുള്ള പ്രതികളെയാണ് കോടതി വിളിച്ചത്.
വധശിക്ഷ പ്രതീക്ഷ -ജോസഫ്
കോട്ടയം: മകനെ കൊന്നവർക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്ന് കെവിെൻറ പിതാവ് ജോസഫ്. പ്രതികൾ കോടതിയിൽ നടത്തിയത് ശിക്ഷ കുറക്കാനുള്ള തന്ത്രങ്ങളാണ്. കരയാൻ വക്കീലന്മാർ പറഞ്ഞുകാണും. വിചാരണ വേളയിൽ പ്രതികൾ ഇങ്ങനെ ആയിരുന്നില്ല. ചിരിച്ചുകളിച്ചാണ് നിന്നത്. ഇതെല്ലാം കോടതിക്ക് അറിയാം. പരമാവധി ശിക്ഷ കിട്ടും -ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.