കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്ക് ഇരയായ കെവിെൻറ ഓർമകൾക്ക് തിങ്കള ാഴ്ച ഒരാണ്ട്. കോട്ടയം നട്ടാശ്ശേരി പ്ലാത്തറയിലെ വാടകവീട്ടിൽ കെവിെൻറ നൊമ്പരപ്പെട ുത്തുന്ന ഓർമകളുമായി നഷ്ടമായ ജീവിതം തിരിച്ചുപിടിക്കാൻ പൊരുതുകയാണ് നീനു. കൊട ുംക്രൂരത നടമാടിയ ദിനങ്ങള്‍ വീണ്ടുമോർത്തെടുത്ത് നീനു ഇപ്പോഴും കെവിെൻറ ഭാര്യയായ ി ജീവിക്കുന്നു. കൂട്ടായി കെവിെൻറ പിതാവ് ജോസഫും മാതാവ് മേരിയും സഹോദരി കൃപയുമുണ്ട്. കെവിന് ദുരഭിമാനക്കൊലയുടെ വിചാരണ അവസാനഘട്ടത്തിലാണ്. ജൂൺ അഞ്ചിന് വിധിയെത്തുേമ്പാൾ ഘാതകർക്ക് അർഹമായ ശിക്ഷകിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
2018 മേയ് 27നായിരുന്നു സംഭവം. 26ന് കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച് മുദ്രപ്പത്രം വാങ്ങി അഭിഭാഷകനെ കണ്ടെങ്കിലും അന്ന് രജിസ്റ്റർ നടന്നില്ല. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കെവിനുമായുള്ള നീനുവിെൻറ ബന്ധമാണ് ദുരഭിമാന കൊലപാതകത്തിന് കാരണമായത്. 27ന് പുലർച്ച 1.30ന് നീനുവിെൻറ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ മൂന്നു വാഹനങ്ങളിലായി എത്തിയ ക്വട്ടേഷൻ സംഘം കെവിനെയും ബന്ധുവായ അനീഷിെനയും മാന്നാനത്തെ വീട്ടിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.
തുടർന്ന് ഉച്ചയോടെ പിതാവ് ജോസഫും നീനുവും ഗാന്ധിനഗര്‍ പൊലീസിൽ പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെന്ന് പറഞ്ഞ് അന്വേഷണം മാറ്റിെവച്ചു. തട്ടിക്കൊണ്ടുപോയ അനീഷ് ഉച്ചയോടെ സ്റ്റേഷനില്‍ തിരികെയെത്തിയെങ്കിലും പൊലീസ് ഗൗരവം കാണിച്ചില്ല. വൈകീട്ടോടെ, സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിറ്റേന്ന് പുലർച്ച പുനലൂർ ചാലിയേക്കര തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് ദുരഭിമാനക്കൊലയാണെന്ന് ബോധ്യമായത്.
സംഭവത്തിൽ നീനുവിെൻറ സഹോദരന് ഷാനു ചാക്കോ, പിതാവ് ചാക്കോ, നിയാസ്മോൻ, ഇഷാൻ, റിയാസ്, മനു മുരളീധരൻ, ഷെഫിൻ, നിഷാദ്, ടിറ്റു ജെറോം, വിഷ്ണു, ഫസിൽ ഷെരീഫ്, ഷാനു ഷാജഹാൻ, ഷിനു നാസർ, റെമീസ് എന്നിവരാണ് പ്രതികൾ.
കേസുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ജോലി നഷ്ടമായി. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന എം.എസ്. ഷിബുവിനെയും എ.എസ്.ഐയായിരുന്ന ബിജുവിനെയുമാണ് സർവിസിൽനിന്ന് പിരിച്ചുവിട്ടത്. ഇതിനൊപ്പം ഗാന്ധിനഗർ സ്റ്റേഷനിലെ ജി.ഡി ചാർജുണ്ടായിരുന്ന എ.എസ്.ഐ സണ്ണിമോൻ, ഡ്രൈവർ അജയകുമാർ എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇരുവരെയും സർവിസിൽ തിരിച്ചെടുത്തു. ചരമവാര്ഷികത്തിെൻറ ഭാഗമായി ചൊവ്വാഴ്ച രാവിലെ 6.30ന് എസ്.എച്ച് മൗണ്ട് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ കുര്‍ബാനയുണ്ടാകും. തുടര്‍ന്ന് കോട്ടയം നല്ലിടയന് പള്ളിയിലെ കബറിടത്തിങ്കല്‍ ഒപ്പീസുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.