കോട്ടയം: നിറചിരിയോടെ കാത്തുനിന്ന അവർ സ്നേഹസൗഹൃദത്തിലേക്ക് നീനുവിനെ വീണ്ടും ചേർത്തുനിർത്തി. കണ്ണീരുണങ്ങാത്ത നീനുവിെൻറ മുഖത്തും ആശ്വാസത്തിെൻറ തിളക്കം. കെവിെൻറ കൈപിടിക്കാൻ നിമിത്തമായ കലാലയമുറ്റത്തേക്ക് വീണ്ടും എത്തിയപ്പോൾ നീനുവിെൻറ കണ്ണുകൾ ഇൗറനായി. എന്നാൽ, സൗഹൃദക്കൂട്ടത്തിെൻറ സ്നേഹചിരികൾ ആ കണ്ണീരിനെ ഇത്തവണ പിടിച്ചുനിർത്തി. തന്നെ സ്േനഹിച്ച് വിവാഹം കഴിച്ചതിെൻറ പേരിൽ ദുരഭിമാനക്കൊലക്ക് ഇരയായ െകവിെൻറ മരണത്തിെൻറ വേദനയൊടുങ്ങുമുമ്പ്, ഏറെ പ്രതീക്ഷകേളാടെയാണ് തുടർപഠനത്തിന് നീനു കോളജിലെത്തിയത്. അമലഗിരി ബി.കെ കോളജിൽ ബി.എസ്സി ജിയോളജി മൂന്നാംവർഷ വിദ്യാർഥിനിയാണ് നീനു.
ബുധനാഴ്ച രാവിലെ കെവിെൻറ പിതാവ് ജോസഫിനൊപ്പമാണ് നീനു കോളജിൽ എത്തിയത്. ജീവിതത്തിെൻറ പുതിയ അധ്യായത്തിെൻറ ധീരതുടക്കം. കൂട്ടുകാർ വേദന മറക്കുംവിധം പ്രിയകൂട്ടുകാരിയെ വരവേറ്റു. അൽപസമയം അവരോടൊപ്പം ചെലവഴിച്ചശേഷം പ്രിൻസിപ്പലിെൻറ മുറിയിലേക്ക്. കോളജ് അധികൃതരുമായി പിതാവിെൻറ സ്ഥാനത്തുനിന്ന് ജോസഫ് സംസാരിച്ചു. സഹപാഠികൾക്കൊപ്പം അധ്യാപകർക്കും നീനുവിനെ കണ്ടപ്പോൾ ആഹ്ലാദം. ക്ലാസ് തുടങ്ങിയിട്ട് ഏതാനും ദിവസമായിരുന്നു. അതിനാൽ ബുധനാഴ്ച ഉച്ചവരെ പഴയ പാഠഭാഗങ്ങൾ കൂട്ടുകാരുടെ സഹായത്തോടെ എഴുതിയെടുത്തു.
കെവിെൻറ മരണശേഷം സഹപാഠികൾ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. കോളജിൽ വരണമെന്ന് അവർ നിരന്തരം നിർബന്ധിച്ചു. ജോസഫും പ്രോത്സാഹനവുമായി ഒപ്പം നിന്നു. ഇതാണ് വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ടുപോകാൻ അവൾക്ക് ശക്തി പകർന്നത്. വൈകീട്ട് നീനുവിനെ കോളജിൽനിന്ന് വിളിച്ചുകൊണ്ട് പോകാനും ജോസഫെത്തി. നീനുവിെൻറ വിദ്യാഭ്യാസത്തിനാണ് ഇനി പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞ ജോസഫ്, കോളജിലെ സഹപാഠികളും അധ്യാപകരും മികച്ച പ്രോത്സാഹനമാണ് നൽകിയതെന്ന്് പറഞ്ഞു. കെവിെൻറ സ്വപ്നങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് പഠിച്ച് ജോലി സ്വന്തമാക്കുമെന്നും നീനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.