ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധിയനുമായ മാന്നാർ നായർ സമാജം ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കുരട്ടിക്ക ാട് കളയ്ക്കാട്ട് വീട്ടിൽ കെ.ജി രാമചന്ദ്രൻ പിള്ള (96) നിര്യാതനായി. 1647-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ആലപ് പുഴ ഡി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ല സെക്രട്ടറി, ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി മാന്നാർ സ്ഥാപകാംഗം, മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചു.
ഭാര്യ: കായംകുളം കൃഷ്ണപുരം വെട്ടിക്കാട്ട് കുടുംബാംഗം ശാന്തകുമാരിയമ്മ. മക്കൾ: ആർ. നാരായണപിള്ള, ഗീത പി. പിള്ള, പരേതയായ ഗിരിജാ ദേവി. മരുമക്കൾ: വേണുഗോപാൽ, ജയശ്രീ എൻ. പിള്ള, കെ.എൻ പുരുഷോത്തമൻ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.