യേശു. അങ്ങനെയാണ് ഞാൻ വിളിക്കുന്നത്. പാട്ടിന് മലയാളി നൽകിയ പേരാണ ത്. നമ്മളെ പാടാനും പാട്ടു കേൾക്കാനും യേശു പഠിപ്പിച്ചു. പ്രിയപ്പെട്ടൊര ാളുടെ ശബ്ദംപോലെ എത്രയോ കാലങ്ങളായി നമ്മൾ ആ മധുരനാദം കേൾക്കു ന്നു. എന്നേക്കാൾ മൂന്നര വയസ്സ് ഇളയതാണ്. ഒരേ നാട്ടുകാരാണ് ഞങ്ങൾ. പിത ാവ് അഗസ്റ്റിൻ ജോസഫിനൊപ്പം കുട്ടിക്കാലത്തേ യേശുവിനെ ഞാൻ കാണാറു ണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് അധികം കൂട്ടുകാരൊന്നുമില്ല. എപ്പോ ഴും പിതാവിെൻറ ഒപ്പമുണ്ടാകും. എെൻറ വീടിനു മുന്നിലെ റോഡിലൂടെ അപ്പ നും മകനും നടക്കാനിറങ്ങും. നടത്തത്തിനിടെ അഗസ്റ്റിൻ ജോസഫ് എെൻ റ അമ്മയോട് വിശേഷങ്ങളൊക്കെ തിരക്കും. ചെറിയ ചെറിയ സംഗീത പരിപാടികളിലും മറ്റുമായി ഇടക്കൊക്കെ ഞങ്ങൾ പലയിടത്തുംവെച്ച് കണ്ടുമുട്ടി.
യേശുവിെൻറ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്യാൻ നിയോഗമുണ്ടായത് എനിക്കാണ്. ഒരു വാരികയിൽ അച്ചടിച്ചുവന്ന ദേശഭക്തിഗാനമായിരുന്നു അത്. വരികൾ ഓർമയില്ല. എനിക്കന്ന് അൽപം രാഷ്ട്രീയപ്രവർത്തനമൊക്കെയുണ്ട്. ഉള്ള അറിവുവെച്ച് ഗാനം ചിട്ടപ്പെടുത്തി. ഈണം പലർക്കും ഇഷ്ടപ്പെട്ടു. ആരെക്കൊണ്ടെങ്കിലും പാടിച്ച് റെക്കോഡ് ചെയ്യണമെന്നായി പിന്നത്തെ ചിന്ത. യേശു നാട്ടിൽ പലയിടത്തും പാടി പേരെടുത്തിട്ടുണ്ട്. അഗസ്റ്റിൻ ജോസഫിനോട് അനുവാദം ചോദിച്ചു. ‘ദാസപ്പൻ പാടുമെങ്കിൽ പാടിച്ചോ’ എന്നായിരുന്നു മറുപടി. ഗ്രണ്ടിങ് കമ്പനിയുടെ ഒരു സ്പൂൾ ടേപ്പ് െറക്കോഡറിൽ ഓർക്കസ്ട്രയില്ലാതെ യേശുവിെൻറ ശബ്ദത്തിൽ ഗാനം പകർത്തി. ഭംഗിയായി പാടി. ഇക്കാര്യം യേശു പിന്നീട് തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവെ ഓർത്തെടുക്കുകയുണ്ടായി.
1968ൽ ഞാൻ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച ‘കറുത്ത പൗർണമി’യിൽ പാടാനെത്തുേമ്പാഴേക്കും യേശു കുറെയധികം സിനിമകളിൽ പാടിക്കഴിഞ്ഞിരുന്നു. ‘ഹൃദയമുരുകി നീ കരയുകില്ലെങ്കിൽ’ എന്നതടക്കം ആ ചിത്രത്തിൽ എെൻറ മൂന്ന് ഗാനങ്ങൾ യേശു പാടി. എല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഞാൻ ചിട്ടപ്പെടുത്തിയ മുന്നൂറോളം ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി. എല്ലാ പാട്ടുകളും അതിമനോഹരമായി പാടി. ഞാൻ എന്താണോ മനസ്സിൽ കണ്ടത് അതിനപ്പുറമായിരുന്നു ആ ആലാപനം. ഒരു പാട്ടിെൻറ റെക്കോഡിങ്ങുമായി ബന്ധപ്പെട്ട് രസകരമായ സംഭവമുണ്ട്. പടമോ പാട്ടോ ഓർമയില്ല. കോളജ് കുട്ടികളുടെ പരിപാടിയിൽ ഗായകൻ പാടിത്തുടങ്ങുേമ്പാൾ പാട്ട് ഇഷ്ടപ്പെടാതെ കുട്ടികൾ കൂക്കിവിളിക്കുന്നതാണ് സിനിമയിലെ സിറ്റുവേഷൻ. പാട്ട് റെക്കോഡ് ചെയ്തപ്പോൾ തുടക്കത്തിൽ യേശുവിെൻറ രാഗാലാപനത്തിനു ശേഷം കൂക്കിവിളിയുടെ ഇഫക്ട് ചേർത്തു. അദ്ദേഹം പെട്ടെന്ന് പാട്ടുനിർത്തി. സിനിമയുടെ സന്ദർഭം വിശദീകരിച്ചെങ്കിലും യേശു ദേഷ്യപ്പെട്ടു. ‘ഇതിനെന്നെ വിളിച്ചതെന്തിനാണ്? വേറെയാരെയെങ്കിലും വിളിച്ചുകൂടേ?’ എന്നുചോദിച്ച് സ്റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നാലെ ചെന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി. അര മണിക്കൂർ കഴിഞ്ഞ് വീണ്ടും പാടാനെത്തി. കൂക്കിവിളി റെക്കോഡിങ് സമയത്ത് ഒഴിവാക്കി പിന്നീട് കൂട്ടിച്ചേർത്തു.
യേശു പാടിയ എെൻറ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് െതരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമാണ്. ഹൃദയം പൂർണമായി അർപ്പിച്ച് ഞാൻ ഈണമിട്ടു. ദൈവിക ശബ്ദത്തിലൂടെ യേശു അവക്ക് ജീവനേകി. ഒന്നിനെയും എനിക്ക് മാറ്റിനിർത്താനാവില്ല. എെൻറ സ്വപ്നങ്ങളും വേദനയുമെല്ലാം അതിലുണ്ട്. ‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു’, ‘പാടാത്ത വീണയും പാടും’ (റെസ്റ്റ്ഹൗസ്), ‘നീലക്കുട നിവർത്തി’ (രക്തപുഷ്പം), ‘ദുഃഖമേ, നിനക്ക് പുലർകാല വന്ദനം’ (പുഷ്പാഞ്ജലി), ‘സുഖമൊരു ബിന്ദു’ (ഇത് മനുഷ്യനോ), ‘പാലരുവി കരയിൽ’ (പത്മവ്യൂഹം), ‘കസ്തൂരി മണക്കുന്നല്ലോ’, ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’ (പിക്നിക്), ‘ഉറങ്ങാൻ കിടന്നാൽ’ (പത്മരാഗം), ‘തളിർവലയോ’ (ചീനവല), ‘ചെമ്പക തൈകൾ പൂത്ത’ (കാത്തിരുന്ന നിമിഷം)....ഇവയെല്ലാം ആ ശബ്ദവിസ്മയത്താൽ അനുഗ്രഹിക്കപ്പെട്ട പാട്ടുകളാണ്. ‘ദുഃഖമേ നിനക്ക് പുലർകാല വന്ദനം’ എന്ന ഗാനം ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയിട്ട് ശിഷ്യനായ എെൻറ പേരുവെച്ചതാണെന്ന് ചിലർ നിർമാതാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ മാഷ്തന്നെ അവരെ സത്യം ബോധ്യപ്പെടുത്തി. കടന്നുവന്ന വഴിയിലെ കൊച്ചുകൊച്ചു നോവുകൾ.
അക്ഷരസ്ഫുടതയാണ് യേശുദാസ് എന്ന ഗായകെൻറ പ്രധാന ഗുണമായി ഞാൻ കാണുന്നത്. വാക്കുകളുടെയും രാഗത്തിെൻറയും ഭാവം അറിഞ്ഞുള്ള ആലാപനം, സ്വരമാധുര്യം, ആത്മസമർപ്പണം, കഠിനാധ്വാനം, ദൈവാനുഗ്രഹം...ഇതെല്ലാമാണ് ഒരുപാട് പാട്ടുകാർ വന്നുപോയിട്ടും യേശുവിനെ ഒന്നാമനായി നിർത്തുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. റെക്കോഡിങ്ങിനുശേഷം കേൾക്കുേമ്പാൾ തൃപ്തി തോന്നിയില്ലെങ്കിൽ എത്ര തവണയും മാറ്റിപ്പാടാനും അദ്ദേഹം തയാറായിരുന്നു. അതിന് നമ്മൾ പ്രത്യേകം പറയേണ്ടതില്ല. ഇന്ന് ഒരക്ഷരം തെറ്റിയാൽ, നോട്ട് പിഴച്ചാൽ അതുമാത്രം തിരുത്താം. പണ്ടാണെങ്കിൽ ആദ്യംമുതൽ വീണ്ടും പാടണം. നാലര അഞ്ച് മണിക്കൂർവരെ ഒരു പാട്ടിനുവേണ്ടിമാത്രം നിൽക്കുകയാണ്. അപ്പോൾ പാട്ടിൽ ഏകാഗ്രത കൂടും. ആ പാട്ടുകൾ നമ്മുടെ ചുണ്ടിലും മനസ്സിലും എപ്പോഴുമുണ്ടാകും. ഇന്ന് സാങ്കേതികവിദ്യ വികസിച്ചു. ആ സമയത്ത് പത്ത് പാട്ടുണ്ടാക്കും.
യേശു വലിയ ഗായകനായി നിൽക്കുന്നതിനാൽ തങ്ങൾക്ക് വളരാൻ കഴിഞ്ഞില്ലെന്ന് ആരെങ്കിലും പരാതി പറയുന്നുണ്ടെങ്കിൽ അതിൽ ഒരു കാര്യവുമില്ല. ഈശ്വരൻ നൽകിയ കഴിവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ വളർത്തിയത്. ഒരുകാലത്ത് സിനിമക്ക് യേശുവിെൻറ പാട്ട് മാത്രം മതിയായിരുന്നു. കഥാപാത്രം നായകനായാലും അലക്കുകാരനായാലും ആട്ടിടയനായാലും കാളവണ്ടിക്കാരനായാലും പാടുന്നത് യേശു തന്നെയാകണമെന്ന് നിർമാതാക്കൾ നിർബന്ധം പിടിക്കും. മലയാളിയുടെ ഭക്തിയും വിരഹവും പ്രണയവും ആഹ്ലാദവും സങ്കടവുമെല്ലാം ആ ശബ്ദത്തിലൂടെ കേൾക്കാനാണ് തലമുറകൾ ഇഷ്ടപ്പെട്ടത്. ‘അടിമച്ചങ്ങല’യിലെ ‘ഹസ്ബി റബ്ബീ ജല്ലല്ലാ’ എന്ന ഗാനം മറ്റൊരു ഗായകനെക്കൊണ്ടാണ് ആദ്യം പാടിച്ചത്. അദ്ദേഹം മനോഹരമായി പാടുകയും ചെയ്തു. പക്ഷേ, നിർമാതാവ് വാശിപിടിച്ചു. യേശുതന്നെ വേണം. അവസാനം മാറ്റിപ്പാടിച്ചു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ.
സംഗീതത്തിനൊപ്പം കറയില്ലാത്ത സൗഹൃദം കൂടിയാണ് ഞങ്ങളെയെല്ലാം ഒരുമിപ്പിച്ചത്. എല്ലാം പങ്കുവെക്കാൻ പഠിച്ച മനസ്സുകൾ. റെക്കോഡിങ് ഉള്ള ദിവസങ്ങളിൽ സ്റ്റുഡിയോയിൽ എത്തിക്കുന്ന ആഹാരം ഞങ്ങളെല്ലാം ഒരുമിച്ച് പങ്കിട്ട് കഴിക്കും. മിക്ക ദിവസങ്ങളിലും ചിക്കനുണ്ടാകും. എല്ലാവരും ഒരു കുടുംബം പോലെ. അതെല്ലാം പാട്ടിെൻറയും സ്നേഹത്തിെൻറയും മണമുള്ള ഓർമകളാണ്. ‘വസന്തത്തിെൻറ കനൽവഴികൾ’ എന്ന ചിത്രത്തിലെ ‘തെന്നലേ മണിതെന്നലേ...’ എന്ന ഗാനമാണ് എെൻറ സംഗീതസംവിധാനത്തിൽ അവസാനമായി യേശു പാടിയത്. സന്ദർഭം കിട്ടിയാൽ ഇനിയും അദ്ദേഹത്തെക്കൊണ്ട് പാടിക്കണമെന്നാണ് ആഗ്രഹം. എെൻറ ഉള്ളിൽ ഇനിയും സംഗീതമുണ്ട്. യേശുവിന് എൺപത് തികയുന്നു. ആയുരാരോഗ്യ സൗഖ്യങ്ങളും ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള ശക്തിയുമുണ്ടാകട്ടെ എന്നാണ് എെൻറ പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.