മെഡി. കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്തരുതെന്ന് കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം; സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്തരുതെന്ന് സർക്കാർ മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ. ഗവ. മെഡിക്കൽ കോളജ്‌ അധ്യാപകരുടെ വിരമിക്കൽ പ്രായം നിലവിൽ 62 വയസാണ്. ഇത് കേരളത്തിലേ മറ്റ് ജീവനക്കാരെക്കാളും ഹെൽത്ത് സര്‍വീസിലെ ഡോക്ടർമാരെക്കാളും ഇപ്പോൾത്തന്നെ കൂടുതലുമാണ്.

വിരമിക്കൽ പ്രായം ഇനിയും ഉയർത്തുന്നത് മെഡിക്കൽ കോളജുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കുവാൻ കാത്തിരിക്കുന്ന യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കും. യുവഡോക്ടർമാരുടെ കുറവ്‌ ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

കെ.ജി.എം.സി.ടി.എ  വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ ഏറെ മുമ്പേ എതിർത്തിരുന്നു. ഇപ്പോൾ വീണ്ടും വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തെ സംഘടന ശക്തമായി എതിർക്കുന്നതായി സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിർമൽ ഭാസ്കറും, സെക്രട്ടറി ഡോ. സി.എസ്. അരവിന്ദും അറിയിച്ചു.

Tags:    
News Summary - KGMCTA not to increase retirement age of medical college teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.