സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു; വി.ഐ.പി ബഹിഷ്കരണം തുടരുമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നടത്തി വന്ന സമരം അവസാനിപ്പിച്ചു. വ്യാഴാഴ്ച ഉന്നതതല യോഗത്തിൽ സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

എന്നാൽ, തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതുവരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽനിന്ന് സർക്കാർ ഡോക്ടർമാർ വിട്ടുനിൽക്കും. സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്തപക്ഷം തുടർപ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. പി.ജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സമരം തുടരും.


ഐ.എം.എ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയും ശക്തമായ പ്രതിഷേധം അരേങ്ങറി. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാം സ്തംഭിപ്പിച്ചു. പി.ജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും നേതൃത്വത്തിലും മെഡിക്കൽ കോളജുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. വ്യാഴാഴ്ച രാവിലെ ഐ.എം.എ, കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.

പുതിയ ഓർഡിനൻസിന് ഡോ.വന്ദനയുടെ പേര് നൽകുക, സമഗ്ര അന്വേഷണം നടത്തി പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വന്ദനയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സംഘടനകൾ ഉന്നയിച്ചു. വ്യാഴാഴ്ച നടന്ന സെക്രട്ടേറിയറ്റിന് മുന്നിലെ ധർണ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു.

ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡോ. വർഗീസ് ടി. പണിക്കർ നേതൃത്വം നൽകി.

സമരം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടെന്ന് ഐ.എം.എ അറിയിച്ചു. 

ഡോ. വന്ദന ദാസ്​ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും ആശുപത്രികളിൽ ഡോക്ടർമാർക്ക്​ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ ഐ.എം.എ, കെ.ജി.എം.ഒ.എ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്.

അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാം സ്തംഭിപ്പിച്ചായിരുന്നു​ ഡോക്ടർമാർ പ്രതിഷേധിച്ചത്​. ആശുപത്രികളിൽ ഡോക്ടർമാർക്ക്​ സംരക്ഷണം ഉറപ്പുവരുത്തുക, ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഉടൻ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ഉന്നയിച്ചത്​. പി.ജി ഡോക്ടർമാരുടെയും ഹൗസ്​ സർജൻമാരുടെയും നേതൃത്വത്തിലും മെഡിക്കൽ കോളജുകൾക്ക്​ മുന്നിലും പ്രതിഷേധം അരങ്ങേറി.

വ്യാഴാഴ്ച രാവിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള ഗവ.​ മെഡിക്കൽ ഓഫിസേഴ്​സ്​​ അസോസിയേഷൻ, കെ.ജി.എം.സി.ടി.എ തുടങ്ങിയ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഇറക്കുംവരെ ശക്തമായ സമരം തുടരുമെന്നാണ്​ ഡോക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചത്​. പുതിയ ഓർഡിനൻസ്​ ഇറക്കുമ്പോൾ ഡോക്ടർ വന്ദനയുടെ പേര്​ നൽകുക, സമ​ഗ്ര അന്വേഷണം നടത്തി പ്രതിക്ക്​ കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വന്ദനയുടെ കുടുംബത്തിന്​ അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Tags:    
News Summary - KGMOA calls off doctors' strike; The VIP boycott will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.