പാലക്കാട്: സിവിൽ സർവിസ് നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ച ജീവനക്കാരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ തകർച്ചയാണെന്നും മന്ത്രി പി. പ്രസാദ്. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെ.ജി.ഒ.എഫ്) 28ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നവ ലിബറൽ കാലത്തെ സിവിൽ സർവിസ്’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ആർ. ജോസ് പ്രകാശ് വിഷയാവതരണം നടത്തി. കെ.ജി.ഒ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിനോദ് മോഹൻ, സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം. ദേവദാസ് എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. കോശി മോഡറേറ്ററായിരുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ജി. മനു സ്വാഗതവും യു. ഗിരീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡോ. ജെ. ഹരികുമാർ (പ്രസി.), എം.എസ്. റീജ, ഡോ. ഇ.വി. നൗഫൽ, വി. വിക്രാന്ത് (വൈ. പ്രസി), ഡോ. വി.എം. ഹാരിസ് (ജന. സെക്ര), പി. വിജയകുമാർ, ഡോ. കെ.ആർ. ബിനു, കെ.ബി. പ്രശാന്ത്, ബിജുക്കുട്ടി (സെക്ര), എം.എസ്. വിമൽകുമാർ (ട്രഷ), ഡോ. കെ.എൽ. സോയ (വനിത കമ്മിറ്റി പ്രസി), ഡോ. പി. പ്രിയ (വനിത കമ്മിറ്റി സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.