ഓച്ചിറ: വീട്ടിൽ കയറി മാതാപിതാക്കളെ മർദിച്ചവശരാക്കിയ ശേഷം 15കാരിയെ നാലംഗ സംഘം കാറി ൽ കടത്തിക്കൊണ്ടുപോയി. കൊല്ലം ഓച്ചിറക്കടുത്ത് വാടകക്ക് താമസിക്കുന്ന രാജസ്ഥാനി ദ മ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി മേമന തെക്ക് കന്നിട്ട യിൽ മുഹമ്മദ് റോഷെൻറ(20) നേതൃത്വത്തിൽ നാലംഗ സംഘം വീട്ടിൽ കയറി പെൺകുട്ടിയെ ബലമായി പി ടിക്കുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെ മർദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
സംഘത്തിലെ അനന്തു (20), വിപിൻ (20) എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പ്രതികളേയും പെൺകുട്ടിയേയും കണ്ടത്താനായില്ല. സംഘം പെൺകുട്ടിയെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. തടയാൻ ശ്രമിച്ച പിതാവിനെ മർദിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു. മാതാവിനെ തൊഴിച്ച് താെഴയിട്ടു. നാട്ടുകാരാണ് മാതാപിതാക്കളെ ഓച്ചിറ സ്റ്റേഷനിൽ എത്തിച്ചത്.
നേരത്തേയും പെൺകുട്ടിക്ക് നേരെ ഇതേ സംഘത്തിെൻറ ആക്രമണമുണ്ടായിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിന് ദേഹത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. കടത്തിക്കൊണ്ടു പോയ കാർ കായംകുളത്തെ പെട്രോൾ പമ്പിൽനിന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പൊലീസ് കണ്ടെടുത്തു. കാറിെൻറ ഉടമസ്ഥനെയും മറ്റൊരാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയുമായി സംഘം ബംഗളൂരുവിലേക്ക് കടന്നതായാണ് സൂചന.
കഴിഞ്ഞ വർഷം ഇവരുടെ വീടിെൻറ ഓടിളക്കി ഇറങ്ങി 25,000 രൂപ മോഷ്ടിച്ചതും ഇതേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലം പൊലീസ് കമീഷണർ പി.കെ. മധു, കരുനാഗപ്പള്ളി എ.സി.പി അരുൺരാജ്, സ്പെഷൽ ബ്രാഞ്ച് എസ്.പി. ഷിഹാബുദ്ദീൻ എന്നിവർ വിവരങ്ങൾ ശേഖരിച്ചു. നാലുപേരുടെ പേരിൽ കേെസടുത്ത് അന്വേഷണം നടത്തിവരുകയാെണന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റർ ഒാഫ് പാരീസിൽ വിഗ്രഹങ്ങൾ നിർമിച്ചു വിൽപന നടത്തി ഉപജീവനം നടത്തിവരുന്ന കുടുംബം മൂന്നു വർഷമായി ഇൗ പ്രദേശത്താണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.