ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിൽ പരിശോധന നടത്താൻ കിഫ്ബി നീക്കം

കോഴിക്കോട് : ഭൂമി ഏറ്റെടുക്കൽ (അക്വിസിഷൻ ) ഓഫീസുകളിൽ പരിശോധന നടത്താൻ കിഫ്ബി നീക്കം. സർക്കാർ അനുമതിയില്ലാതെയാണ് നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം.

കിഫ്ബി ഫണ്ട് നൽകുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാനത്ത് 15 ഭൂമി ഏറ്റെടുക്കൽ ഓപിസുകൾ പ്രവർത്തിക്കുന്നുണ്ട്. കിഫ്ബി ഫണ്ടാണ് ഇവിടുത്തെ ജിവനക്കാരുടെ ശമ്പളവും മറ്റും ചെലവുകളും നിർവഹിക്കുന്നത്. അതിനാൽ കിഫ്ബിയിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തണമെന്നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം.എബ്രാഹാമിന്റെ നിർദേശം. കിഫ്ബി അനുവദിച്ച ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, എസ്റ്റാബ്ലിഷ് മെന്റ് കോസ്റ്റ് വഹിക്കുന്ന മറ്റ് ഒട്ടനവധി ഏജൻസികളുണ്ടെങ്കിലും അവരാരും ഓഫീസ് പരിശോധന നടത്താറില്ലെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. ദീർഘകാലാടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകൾക്ക് മേൽ ഇടപെടാനുള്ള നീക്കമാണ് കിഫ്ബി നടത്തുന്നത്.

കിഫ്ബി ബാധ്യതകള്‍ ബജറ്റിന് പുറത്തുള്ള സര്‍ക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസാണെന്ന സര്‍ക്കാര്‍ വാദം സി.എ.ജി തള്ളിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് റവന്യൂവകുപ്പിന്റെ ഭാഗമായ ഭൂമി ഏറ്റെടുക്കൽ ഓഫിസുകളിൽ പരിശോധനക്ക് നിർദേശം നൽകിയിരിക്കുന്നത്. 

Tags:    
News Summary - Kifbi moves to inspect land acquisition offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.