കൊച്ചി: സ്കൂൾ കെട്ടിട നിർമാണത്തെച്ചൊല്ലി കിഫ്ബിയും സ്കൂൾ പി.ടി.എയും തമ്മിൽ ഉടലെടുത്ത തർക്കം കെട്ടിടം പൂട്ടിയിടുന്നതിൽ എത്തി. എറണാകുളം വെണ്ണല ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തർക്കം വാർത്തയായതോടെ സ്കൂൾ-വിദ്യാഭ്യാസ വകുപ്പ് അധികൃതരും കിഫ്‌ബി നിർമാണം കരാറെടുത്ത ഇൻകെൽ അധികൃതരും ചർച്ച ചെയ്ത് വിഷയം പരിഹരിച്ചു.
ഉച്ചയോടെ കരാർ കമ്പനി അധികൃതരെത്തി പുതിയ കെട്ടിടത്തിന്‍റെ താക്കോൽ സ്കൂൾ അധികൃതർക്ക് കൈമാറി. വ്യാഴാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് മുന്നിൽക്കണ്ടാണ് തർക്കം വേഗം പരിഹരിച്ചത്.
കെട്ടിട നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന കാരണം പറഞ്ഞാണ് കിഫ്‌ബി കെട്ടിടം അടച്ചത്. എന്നാൽ, കിഫ്‌ബി അധികൃതരും സ്കൂൾ പി.ടി.എ അധികൃതരും തമ്മിലെ തർക്കമാണ് യഥാർഥകാരണമെന്നാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.