തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കിഫ്ബിയുടെ 2180 കോടിയിലേറെ രൂപ നിക്ഷേപിച്ചത് പുതു തല മുറ സ്വകാര്യബാങ്കുകളിൽ. സർക്കാർ ജീവനക്കാരുടെ ശമ്പളമടക്കം ട്രഷറി അക്കൗണ്ടിലിടാൻ ധനവകുപ്പ് നിർബന്ധിക്കുേമ്പാൾതന്നെയാണ് നികുതിവിഹിതമടക്കം കിഫ്ബിയുടെ തുക ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ചത്. വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിൽ കിഫ്ബി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രഷറി, ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കുകൾ എന്നിവയിലെ സ്ഥിരനിക്ഷേപങ്ങളിലും ട്രഷറി ബില്ലുകളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തിയിട്ടുെണ്ടന്നും കിഫ്ബി വ്യക്തമാക്കി. 1506 കോടിയോളമാണ് അഞ്ച് സ്വകാര്യബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തിയത്.
ഇൻറസ് ഇൻറ് ബാങ്ക് 166.71 കോടി, െഎ.സി.െഎ.സി.െഎ -370.40 കോടി, എച്ച്.ഡി.എഫ്.സി -370 കോടി, ആക്സിസ് 390.40 കോടി, യെസ് ബാങ്ക് 207.78 കോടി എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപം. ഇതിനുപുറമെ സ്വകാര്യ ബാങ്കുകളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട്, സ്വീപ് ഡെബിറ്റ് സർവിസസ് റിസർവ് അക്കൗണ്ട് എന്നിവയിലും 675 കോടിയോളം നിക്ഷേപിച്ചിട്ടുണ്ട്.
കോടക് മഹീന്ദ്ര -25 കോടി, എച്ച്.ഡി.എഫ്.സി സേവിങ്സ് ബാങ്ക് -116.17 കോടി, ആക്സിസ് 142.25 കോടി, കോടക് മഹീന്ദ്ര -സ്വീപ് അക്കൗണ്ട് -429.24 കോടി, ആക്സിസ് 104.52 കോടി എന്നിങ്ങനെയാണ് നിക്ഷേപം.
ശ്രീധർ ആൻഡ് കമ്പനിയാണ് കിഫ്ബിയുടെ ഒാഡിറ്റ് നടത്തുന്നത്. സി.എ.ജി ഒാഡിറ്റും ബാധകമാണ്. മോേട്ടാർവാഹനനികുതി വിഹിതം, പെട്രോളിയം സെസ് എന്നിവ കിഫ്ബിക്ക് സർക്കാർവിഹിതമായി ലഭിക്കുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.