കാസർകോട്: കെ.എസ്.ഇ.ബി അടക്കമുള്ള കിഫ്ബി പദ്ധതികളിൽ വൻ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക ളികൾ പുറത്തു വരാതിരിക്കാൻ മാത്രമാണ് സി.ഐ.ജി ഒാഡിറ്റ് ഒഴിവാക്കിയത്. പല പദ്ധതികളും പൂർത്തിയാക്കുന്നത് ടെൻഡർ തുക യുടെ നൂറിരട്ടി നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.
കിയാലിൽ 62 ശതമാനം സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഒാഹരിയുണ്ട്. സർക്കാറിന്‍റെ നിയമവകുപ്പ് സെക്രട്ടറി തന്നെ ഒാഡിറ്റ് വേണമെന്ന് ഫയലിൽ എഴുതിയിട്ടുണ്ട്. എന്നാൽ, ഒാഡിറ്റ് ഒഴിവാക്കാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം വാങ്ങുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ബ്രഹ്മപുരം-കാപ്പൂർ വൈദ്യുത പദ്ധതിയുടെ എസ്റ്റിമേറ്റിലും വൻ വർധനവ് നടത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം അധിക നിരക്കിലാണ് ഡൽഹി ആസ്ഥാനമായ കെ.ഇ.ഐ എന്ന കമ്പനിക്ക് നൽകിയത്. സാധാരണ 10 ശതമാനം മുതൽ 20 ശതമാനം വരെ തുകയ്ക്കാണ് കെ.ഇ.ഐ പ്രവൃത്തികൾ നടത്താറുള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സർക്കാർ ഭക്ഷണം എന്ന് പറഞ്ഞ് യു.ഡി.എഫിനെ പേടിപ്പിക്കാമെന്ന് കരുതേണ്ട. ഭയപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.