തിരുവനന്തപുരം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന വിഹിതമായി 5200 കോ ടി രൂപ ദേശീയപാത അതോറിറ്റിക്ക് നൽകാൻ കിഫ്ബി തീരുമാനിച്ചു. ഇതിന് പുറമെ കണ്ണൂർ സൗ ത്ത് മേൽപാലം, വട്ടിയൂർക്കാവ് വികസനം, അഞ്ച് താലൂക്ക് ആശുപത്രികളുടെ വികസനം അടക ്കം 1744 കോടി രൂപയുടെ 36 പദ്ധതികൾക്കും അനുമതി നൽകി.
വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി നീക്കിെവച്ച 14,275.17 കോടി രൂപയിൽ നിന്നാണ് ദേശീയപാത വികസനത്തിന് പണം നൽകുകയെന്ന് കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിക്കും ജനറൽ ബോഡിക്കും ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. ഒറ്റത്തവണയായി ആയിരിക്കില്ല പണം കൈമാറ്റം. ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുന്ന മുറക്കാകും ഇത് നൽകുക. ഇതോടെ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച എല്ലാ ആശങ്കകൾക്കും പരിഹാരമായി.
കുണ്ടറ, മാവേലിക്കര, പയ്യന്നൂർ, വൈക്കം, ചിറ്റൂർ താലൂക്കാശുപത്രികൾ വികസിപ്പിക്കും. കൊല്ലം ഇൻഡോർ സ്റ്റേഡിയം, പട്ടാമ്പി കോളജിലെ മിനി സ്റ്റേഡിയം എന്നിവയും വികസിപ്പിക്കും. കിഫ്ബി ഇതുവരെ 45,380.37 കോടി രൂപയുടെ 588 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മന്ത്രി പറഞ്ഞു. 10,600 കോടി രൂപയുടെ 315 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. 7031 കോടി രൂപയുടെ 228 പദ്ധതികള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതികള്‍ അനുവദിക്കുന്നതില്‍ വേഗമുണ്ടെങ്കിലും നിര്‍വഹണത്തിന് വേണ്ടത്ര വേഗമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കേരളം അനുഭവിക്കുന്ന മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാണ് കിഫ്ബി. ഈ വര്‍ഷത്തോടെ 30,000 കോടിരൂപയുടെ പദ്ധതികള്‍ പ്രവൃത്തിപഥത്തിലെത്തും. അടുത്തവര്‍ഷമാകുമ്പോള്‍ 50,000 കോടിയുടെ പദ്ധതിയും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.